National News

‘പങ്കാളിക്ക് ദീർഘകാലം ലൈംഗികബന്ധം നിരസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം’: അലഹബാദ് ഹൈക്കോടതി

മതിയായ കാരണമില്ലാതെ പങ്കാളിയെ ദീർഘകാലം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരാണസി സ്വദേശി നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി നിരീക്ഷണം. 2005 നവംബർ 28 ന് വിവാഹമോചന ഹർജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിക്കാരൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യക്ക് സാധിച്ചില്ല. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭർത്താവ് വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും […]

Kerala

‘സുരക്ഷിതമായും സഹാനുഭൂതിയോടെയും ദൗത്യം നിർവ്വഹിച്ചു’: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി

അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ ഹൈക്കോടതി അഭിനന്ദിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ദൗത്യസംഘത്തിന് വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അറിയിക്കുകയാണെന്നും കത്തിൽ പറയുന്നു. അതിനിടെ, ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കാണാതായ അരിക്കൊമ്പന്റെ സി​ഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചനയുണ്ട്

National News

ലഹരിമരുന്ന് ഒളിപ്പിച്ച സംഭവം: നടി ക്രിസാൻ പെരേര ജയിൽമോചിതയായി

  • 27th April 2023
  • 0 Comments

മുംബൈ:ലഹരിമരുന്ന് കൈവശം വെച്ച സംഭവത്തിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ബുധനാഴ്ച ജയിൽമോചിതയായി. 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലേക്കു തിരിക്കും. ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആന്റണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രോഫിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിമരുന്ന്. ഏപ്രിൽ ഒന്നിനാണ് ക്രിസാനിനെ ഷാർജയിലെ ജയിലിൽ അടച്ചത്. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ […]

National News

സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമായി അംഗീകരിക്കണം: സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

  • 16th April 2023
  • 0 Comments

ന്യൂഡല്‍ഹി:സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂപീകരിച്ച ബെഞ്ചില്‍ സിജെഐക്ക് പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരുമുണ്ട്. ഒരു മാസം മുമ്പ്, സുപ്രീം കോടതി മാര്‍ച്ച് 13 ന് ഈ വിഷയം മൗലിക പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. ഒരു വശത്ത് ഭരണഘടനാപരമായ […]

Kerala News

പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷൻ

  • 13th April 2023
  • 0 Comments

പ്രീമിയം സ്വീകരിച്ച ശേഷം ലൈസെൻസ് ഇല്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് വിധി. ഫ്യൂച്ചര്‍ ജനറലി’ ഇൻഷുറൻസ് കമ്പനിക്കെതിരെ നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ സമർപ്പിച്ച ഹർജിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി ഏലിയാമ്മയുടെ ഭർത്താവ് കുര്യൻ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹനാപകടത്തിൽ 2015 ഡിസംബര്‍ 29ന് മരണപ്പെട്ടു .ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി […]

Kerala News

ഏപ്രിൽ 28വരെ റിമാൻഡിൽ, ഷാറുഖ് സെയ്ഫിയെ ഡിസ്ചാർജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റും

  • 7th April 2023
  • 0 Comments

കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ (24) ഏപ്രിൽ 28വരെ റിമാൻഡ് ചെയ്തു. മുൻസിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി പ്രതിയെ കണ്ടിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നിലവിൽ മെഡിക്കൽ ബോർഡ് യോഗം നടക്കുകയാണ്. ഇതിനു ശേഷം ഷാറുഖിനെ ഡിസ്ചാർജ് ചെയ്യും. തുടർന്ന് ജയിലിലേക്ക് മാറ്റും. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെൽ മുറിയിലാണ് ഷാരുഖ് ഉള്ളത്. […]

Kerala

വിധിയിൽ നിരാശ, ഞങ്ങൾക്ക് കോടതിയിൽ നിന്ന് നീതി കിട്ടിയില്ല, സുപ്രീംകോടതിയിൽ പോകും: മധുവിന്റെ കുടുംബം

  • 5th April 2023
  • 0 Comments

മധു വധക്കേസിൽ കോടതിയിൽനിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മയും സഹോദരിയും രംഗത്ത്. പ്രതികൾക്കു നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും അതിൽ കടുത്ത നിരാശയുണ്ടെന്നും മധുവിന്റെ അമ്മ മല്ലി വ്യക്തമാക്കി. കോടതിക്ക് വീഴ്ച പറ്റിയെന്നു മധുവിന്റെ സഹോദരി സരസുവും ആരോപിച്ചു. പട്ടിക വിഭാഗക്കാർക്കുള്ള കോടതി വാദിക്കൊപ്പമാണോ പ്രതിക്കൊപ്പമാണോ നിൽക്കേണ്ടത് എന്നും സരസു ചോദിച്ചു.ഞങ്ങൾക്കു വേണ്ടിയുള്ള കോടതിയിൽനിന്നു നീതി കിട്ടിയില്ല. പിന്നെ എവിടെ നിന്നു കിട്ടും. സുപ്രീംകോടതിയിൽ പോയിട്ടായാലും നീതി ഉറപ്പാക്കുമെന്നും സരസു വ്യക്തമാക്കി. മധു നേരിട്ട ദുരന്തം കോടതിക്കു […]

സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി

  • 30th March 2023
  • 0 Comments

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസില്‍ വിധി പറയുക. കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20കാരിയായ […]

News

രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു, രൂപയ്ക്കെതിരെ കേസെടുക്കണമെന്ന് കോടതി

  • 27th March 2023
  • 0 Comments

ബെംഗളൂരു∙ കർണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിൽ ഐപിഎസ് ഓഫിസർ ഡി.രൂപയ്ക്കെതിരെ അപകീർത്തി കേസ് റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്.രോഹിണിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപൊലീത്തൻ മജിസ്ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ കഴിഞ്ഞ മാസം ഫെയ്സ്ബുക്കിലൂടെയാണ് രൂപ പുറത്തു വിട്ടത്.പുരുഷ ഐഎഎസ് ഓഫിസർമാർക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നായിരുന്നു രൂപയുടെ അവകാശവാദം. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാൻ രൂപ […]

Kerala

അശ്ലീല കമന്റോടെ റെയിൽവേ ശുചിമുറിയിൽ പേരും നമ്പറും, യുവതിയുടെ പരിശ്രമത്തിൽ 5 വർഷത്തിനുശേഷം ആളെ കണ്ടെത്തി

  • 21st March 2023
  • 0 Comments

തിരുവനന്തപുരം ∙ പേരും ഫോൺ നമ്പരും അശ്ലീല കമന്റോടെ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ഭിത്തിയിൽ എഴുതിവച്ചയാളെ കണ്ടെത്താൻ 5 വർഷം തെളിവു ശേഖരണവും നിയമപോരാട്ടവും നടത്തിയ വനിതയ്ക്കു ഒടുവിൽ ജയം. കേസിൽ പൊലീസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നേരത്തേ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി. 2018 മേയ് നാലു മുതൽ അശ്ലീല സംഭാഷണവുമായി ഫോൺ വിളികൾ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചൊരാളാണ് സൗത്ത് റെയിൽവേ സ്റ്റേഷന്റെ […]

error: Protected Content !!