കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറി; 46കാരന് ജീവപര്യന്തം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറിയ 46കാരന് ജീവപര്യന്തം. പന്നാ ലാലിനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ബറേലി ബുദൗന്‍ സിവില്‍ ലൈന്‍ ഏരിയയില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അനിത ദേവിയാണ് ആക്രമണത്തിന് ഇരയായത്. യുവതിക്ക് പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്ന പുരോഹിതന്റെ പ്രവചനത്തില്‍ വിശ്വസിച്ചാണ് 46കാരന്‍ കടുംകൈ ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെങ്കിലും ആണ്‍കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ […]









