kerala Kerala

ആര്‍.എസ്.എസ് നേതാവ് അശ്വിനി കുമാര്‍ വധം: ഒരു പ്രതി മാത്രം കുറ്റക്കാരന്‍, 13 പേരെ വെറുതെവിട്ടു

  • 2nd November 2024
  • 0 Comments

കണ്ണൂര്‍: പുന്നാട് ആര്‍എസ്എസ് നേതാവ് അശ്വിനി കുമാറിന്റെ വധക്കേസില്‍ 13 പ്രതികളെ വെറുതെവിട്ടു. കേസില്‍ മൂന്നാം പ്രതി എം.വി മര്‍ഷൂഖ് മാത്രമാണു കുറ്റക്കാരന്‍. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 16 പേരായിരുന്നു കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ വിചാരണാവേളയില്‍ മരിച്ചിരുന്നു. ബാക്കി 14 പേരില്‍ 13 പേരെയും കോടതി വെറുതെവിട്ടിരിക്കുകയാണ്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂരില്‍നിന്ന് ഇരിട്ടിയിലേക്കു യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം […]

Kerala kerala

മകളുടെ ഹര്‍ജി തള്ളി; എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കാമെന്ന് ഹൈക്കോടതി

  • 23rd October 2024
  • 0 Comments

കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി […]

Kerala kerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പൊലീസ് അന്വേഷണമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

  • 14th October 2024
  • 0 Comments

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃമായി പരിശോധിച്ചതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഉപഹരജി ഹൈകോടതി തള്ളി. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി നല്‍കിയ ഉപഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് വിധി പുറപ്പെടുവിച്ചത്. കോടതിയില്‍ സൂക്ഷിച്ചിരുന്ന കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ നല്‍കിയ ഹരജിയില്‍ ജില്ല സെഷന്‍സ് ജഡ്ജി അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. […]

kerala Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; പോലീസിന് വീഴ്ചയെന്ന് കോടതി

  • 7th October 2024
  • 0 Comments

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പൊലീസിന് വീഴ്ചയെന്ന് കോടതി വിധി. കുറ്റപത്രം സമര്‍പ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വര്‍ഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതില്‍ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്. കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് എന്നതിന് തെളിവ് നല്‍കാനായില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണവും മൊബൈല്‍ ഫോണും കൈപ്പറ്റിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുന്ദരയുടെ നടപടികളും വാക്കും വ്യക്തമാക്കുന്നതായും […]

Kerala kerala

എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

  • 30th September 2024
  • 0 Comments

കൊച്ചി: സിപിഎം നേതാവായ എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. അനാട്ടമി വിഭാഗത്തിന് മൃതദേഹം വിട്ടു കൊടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിനാണ് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ അടക്കം സാന്നിധ്യത്തില്‍ നടത്തിയ ഹിയറിങ്ങിനു ശേഷമാണ് മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് ലോറന്‍സിന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സൂപ്രണ്ടിനേക്കാള്‍ […]

Kerala kerala

നടിയെ ആക്രമിച്ച കേസ്; പ്രതികള്‍ കോടതിയില്‍ ഹാജരായി

  • 26th September 2024
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കോടതിയില്‍ ഹാജരായി. ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരാണ് ഹാജരായത്. അടച്ചിട്ടമുറിയിലാണ് വിചാരണ നടപടികള്‍ നടന്നത്. പ്രതികകളുടെ വിസ്താരം നാളെയും തുടരും. കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് കഴിഞ്ഞ സെപ്തംബര്‍ 17 -ാം തീയതി സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

kerala Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈകോടതി സ്റ്റേ

  • 24th July 2024
  • 0 Comments

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകീട്ട് മൂന്നുമണിക്ക് പുറത്തു വിടാനിരിക്കെയാണ് കോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവായ സജിമോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാണ് കോടതി നിര്‍ദേശം. […]

Kerala kerala Local

യുഡിഎഫിന് ആശ്വാസം; എല്‍ ഡി എഫിന് രാഷ്ട്രീയ നേട്ടം; മെമ്പര്‍മാരെ അയോഗ്യരാക്കിയ കേസ്സില്‍ നിബന്ധനകളോടെ സ്റ്റേ

  • 16th July 2024
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ പി കൗലത്ത്, ജിഷ ചോലക്കമണ്ണില്‍ എന്നീ യു ഡിഎഫ് മെമ്പര്‍മാരെ അയോഗ്യരാക്കിയ മുന്‍സിഫ് കോടതി വിധി ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. മുന്‍സിഫ് കോടതി വിധിക്കെതിരെ ഇവര്‍ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. മെമ്പര്‍മാരായി തുടരാമെങ്കിലും, വോട്ട് രേഖപ്പെടുത്താനോ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ ഇവര്‍ക്ക് കഴിയില്ല. വിധി യു ഡി എഫിന് താല്‍ക്കാലികാശ്വാസമായെങ്കിലും എല്‍ ഡി എഫിന് രാഷ്ട്രീയ നേട്ടമാണ്. 23 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് […]

National

കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറി; 46കാരന് ജീവപര്യന്തം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറിയ 46കാരന് ജീവപര്യന്തം. പന്നാ ലാലിനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ബറേലി ബുദൗന്‍ സിവില്‍ ലൈന്‍ ഏരിയയില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അനിത ദേവിയാണ് ആക്രമണത്തിന് ഇരയായത്. യുവതിക്ക് പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്ന പുരോഹിതന്റെ പ്രവചനത്തില്‍ വിശ്വസിച്ചാണ് 46കാരന്‍ കടുംകൈ ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെങ്കിലും ആണ്‍കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ […]

Kerala

കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്

  • 9th February 2024
  • 0 Comments

കൊച്ചി: കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസിലെ പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്. എറണാകുളം എന്‍.ഐ.എ കോടതിയുടേതാണ് വിധി. ചാവേറാക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയില്‍ 2019ലാണ് റിയാസ് പിടിയിലാകുന്നത്. കേരളത്തില്‍ നിന്ന് അഫ്ഗാനില്‍ പോയി ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നിര്‍ദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എന്‍.ഐ.എ യുടെ കണ്ടെത്തല്‍.

error: Protected Content !!