ഹിന്ദു പിൻതുടർച്ചാവകാശം: പാരമ്പര്യ സ്വത്തിൽ മകൾക്കും മകനെപ്പോലെ തുല്യഅവകാശം : സുപ്രീം കോടതി

0
398

ന്യൂഡൽഹി: ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ ഇടപെടലുമായി സുപ്രീംകോടതി. പാരമ്പര്യ സ്വത്തിൽ മകൾക്കും മകനെപ്പോലെ തുല്യഅവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകുന്ന പിന്തുടർച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. ഭേദഗതി നിലവിൽ വന്നപ്പോൾ അച്ഛൻ ജീവിച്ചിരുന്നോ എന്നത് വിഷയമല്ല. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു.2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചു കൊണ്ടാണ് സുപ്രധാന വിധി.

LEAVE A REPLY

Please enter your comment!
Please enter your name here