Trending

വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ആർഎസ്എസ് അജണ്ട; സർക്കാർ പിൻവാങ്ങണം: പ്രതിപക്ഷനേതാവ്

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ആർഎസ്എസ് അജണ്ടയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സർക്കാർ ഇതിൽ നിന്ന് പിൻവാങ്ങണമെന്ന് പിണറായി വിജയൻ പറഞ്ഞു.

Trending

ബെംഗളൂരു കെഎസ്ആർടിസി അപകടം; വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • 8th August 2026
  • 0 Comments

കോഴിക്കോട് : ബെംഗളൂരു കെഎസ്ആർടിസി അപകടം വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ. പരിശോധനയ്ക്കായി കോഴിക്കോട് നിന്നും വിദഗ്ധസംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. ജില്ലാഭരണകകൂടത്തിലെ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്. ടിക്കറ്റ് മെഷീന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മെഷീൻ പരിശോധിച്ചാൽ മാത്രമേ യാത്രക്കാരുടെ കൃത്യമായ എണ്ണം ലഭിക്കുകയുള്ളൂ. അപകടത്തിൽപ്പെട്ടവരുടെ പ്രാഥമിക വിവരം ശേഖരിച്ചു. കണ്ടക്ടറും ഡ്രൈവറും പരിചയസമ്പന്നരായ വ്യക്തികളാണെന്ന് അധികൃതർ അറിയിച്ചു.

Trending

‘എത്രനാൾ മുങ്ങി നടക്കും? പിടിക്കേണ്ട സമയത്ത് പിടിക്കും’: അർജുൻ ആയങ്കിക്കെതിരെ മന്ത്രി കെ മുരളീധരൻ

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിയെ പിടിക്കേണ്ട സമയത്ത് പൊലീസ് പിടികൂടുമെന്നും എത്രനാൾ മുങ്ങി നടക്കാൻ കഴിയുമെന്നും ആരോഗ്യ, ദേവസ്വം വകുപ്പുമന്ത്രി കെ മുരളീധരൻ പറഞ്ഞു. കൂടാതെ, കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും കൃത്യമായി നടത്തുന്നുണ്ടെന്നും ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് കമ്മീഷണറുടെ കത്ത് ലഭിച്ചാലുടൻ അന്വേഷണം ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ടീമിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തരുടെ പണം കവർന്നവരെ സർക്കാർ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജുൻ ആയങ്കിയുടെ വിഷയം […]

Trending

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി: പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ എന്‍ ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ‘ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ചത് ആര്?’ എന്നായിരുന്നു ക്വിസ് ചോദ്യാവലിയിലെ ചോദ്യം. ഇതിന് വി ഡി സവര്‍ക്കറെന്നാണ് ഉത്തരവും നല്‍കിയിരുന്നത്. കാസര്‍കോട് ജില്ലയിലെ കുമ്പള, ഉപ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളില്‍ നടത്തിയ ക്വിസ് മത്സരങ്ങളിലാണ് ചോദ്യം […]

Trending

പ്രതിരോധ രഹസ്യം ചോർത്തി: വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ

  • 8th August 2026
  • 0 Comments

ന്യൂ ഡൽഹി: രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ. കഴിഞ്ഞ മെയ് 31ന് ദില്ലിയിൽ വെച്ച് പിടികൂടിയ വിങ് കമാൻഡർ നിലവിൽ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്. ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈനിക നീക്കങ്ങളും വിന്യാസവും സംബന്ധിച്ച വിവരങ്ങൾ പാക് ഏജന്റിന് കൈമാറിയെന്നാണ് കണ്ടെത്തൽ. സഹപ്രവർത്തകൻ്റെ ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്താണ് രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർത്തിയതെന്നാണ് കണ്ടെത്തൽ. പാക് രഹസ്യാന്വേഷണ […]

Trending

സംസ്ഥാനത്തെ മഴക്കെടുതി: സുര​ക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി- പിണറായി വിജയൻ

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ. സുര​ക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കൂടാതെ കാണാതാവരെ കണ്ടെത്തുന്നതിൽ കാലതാമസമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വയനാട് തുരങ്കപാത മണ്ണിടിച്ചിൽ അനാസ്ഥായുടെ ​ഭാ​ഗമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയെന്നും പിണറായി വിജയൻ പറഞ്ഞു.

kerala Kerala

ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല’, രമേശ് ചെന്നിത്തല പറഞ്ഞു. അര്‍ജുന്‍ ആയങ്കി വലിയ കാര്യമല്ല. പൊലീസ് നോക്കിക്കോളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ […]

Trending

മാറാട് തീരത്ത് അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി

  • 8th August 2026
  • 0 Comments

കോഴിക്കോട്: മാറാട് ഭാഗത്ത് കടൽത്തീരത്തെ കല്ലുകൾക്കിടയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം കോസ്റ്റൽ പോലീസിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ:​മാറാട് പോലീസ് സ്റ്റേഷൻ: 0495-2418200, 9497947233​ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ: 0495-2471003, 9497987175​എമർജൻസി നമ്പർ: 112

kerala Kerala kerala politics

അര്‍ജുന്‍ ആയങ്കിയുടെ കാര്യം പൊലീസ് നോക്കിക്കോളും; മന്ത്രി കെ മുരളീധരന്‍

  • 8th August 2026
  • 0 Comments

അര്‍ജുന്‍ ആയങ്കിയുടെ കാര്യം പൊലീസ് നോക്കിക്കോളുമെന്ന്മന്ത്രി കെ മുരളീധരന്‍. പിടിക്കേണ്ട സമയത്ത് പിടിക്കും എത്രനാള്‍ മുങ്ങി നടക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും, കൃത്യമായ കാര്യങ്ങള്‍ നോക്കുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൃത്യമായി നടത്തുന്നുണ്ട്. ശബരിമല നെയ്യ് ക്രമക്കേട്, അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തും. ദേവസ്വം വിജിലന്‍സ് കമ്മീഷണറുടെ കത്ത് ഉടന്‍ കിട്ടും. കിട്ടിയാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്‍പ്പിക്കും. കുറ്റം ചെയ്തവരെ ആണ് കണ്ടെത്തേണ്ടത് അതുകൊണ്ട് ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ടീം […]

Kerala kerala

അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധം; 5 പേര്‍ തിരുവനന്തപുരത്ത് കസ്റ്റഡിയില്‍

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അര്‍ജുന്‍ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തെരച്ചിലിനിടയിലും അര്‍ജുന്‍ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിര്‍ത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. […]

error: Protected Content !!