Trending

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം;  ബില്‍ നാളെ ലോക്സഭയില്‍

  • 9th August 2026
  • 0 Comments

ന്യൂ ഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

Trending

ആനക്കൊമ്പ് കടത്ത്; കോഴിക്കോട്ട് അഞ്ച് പേർ പിടിയിൽ

  • 9th August 2026
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്. കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്. സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇൻ്റലിജൻസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായവർ ഈ മേഖലയിലെ പ്രധാന കണ്ണികളാണെന്ന് […]

Trending

തീരദേശവാസികളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം: പി എ മുഹമ്മദ് റിയാസ്

  • 9th August 2026
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സത്തൊഴിലാളി ജോണിന് വേണ്ടിയുള്ള തെരച്ചിലിലെ വീഴ്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപന കുറവ് ഉണ്ടായെന്നും വകുപ്പ് മന്ത്രി ഇവിടെക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിമര്‍ശനം. മന്ത്രി ടെക്സ്റ്റയില്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു നടന്നെന്നും റിയാസ് പറഞ്ഞു. പത്ത് ദിവസമായി തിരഞ്ഞു നോക്കിട്ട്. തീരദേശ മേഖലയെ ഒന്നാകെ അധിക്ഷേപിക്കുന്നു എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ തീരദേശ വാസികളോട് മാപ്പ് പറയണമെന്നും പ്രസ്താവന […]

Trending

അജയ് ആയങ്കിക്ക് ജാമ്യം; ജാമ്യമെടുക്കാൻ എത്തിയ ഗുണ്ടാ നേതാവ് കരുതൽ തടങ്കലിൽ

  • 9th August 2026
  • 0 Comments

കോഴിക്കോട്: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. സഹോദരൻ അഖിൽ ആയങ്കിയെത്തിയാണ് ആൾ ജാമ്യം നൽകിയത്. കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് അഖിൽ പറഞ്ഞു. അജയിനെ ഇതിലേക്ക് പെടുത്തിയത് മാധ്യമങ്ങളാണെന്നും അഖിൽ പറഞ്ഞു. അജയിന് ജാമ്യമെടുക്കാൻ എത്തിയ ഗുണ്ടാ നേതാവ് കരുതൽ തടങ്കലിൽ. ഗുണ്ടാ നേതാവ് ഐനീഷിനെയാണ് കരുതൽ തടവിലാക്കിയത്.

Trending

ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ

  • 9th August 2026
  • 0 Comments

ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. മൂന്നാർ കല്ലാർ അറുപതാം മൈലിന് സമീപം റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തിയും മണ്ണുമാണ് ഇടിഞ്ഞുപോയത്. നിലവിൽ ഗതാഗത തടസ്സമില്ല.

Trending

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം: ആഭ്യന്തരമന്ത്രി

  • 9th August 2026
  • 0 Comments

കൊച്ചി: കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ പിടിക്കാൻ പോലീസിനെ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ലഭിക്കും. ഓട്ടോ ഡ്രൈവർക്ക് പ്രതിഫലം നൽകാൻ താൻ തയ്യാറാണെന്ന് ഒരു വ്യക്തി സന്നദ്ധത അറിയിച്ച കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വ്യക്തമാക്കിയത്. തളിപ്പറമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ നൽകിയ നിർണ്ണായക വിവരമാണ് അർജുനെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. പോലീസ് പിടിയിലായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി അർജുൻ ആയങ്കി രംഗത്തെത്തി. താൻ ഒളിവിലായിരുന്നപ്പോൾ […]

Trending

അർജുൻ ആയങ്കി റിമാൻഡിൽ

  • 9th August 2026
  • 0 Comments

കണ്ണൂര്‍: പിടിയിലായ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. കൂത്തുപറമ്പ് മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുനെ തലശേരി സബ് ജയിലിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

Trending

വന്ദേമാതര വിവാദം: മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ

  • 9th August 2026
  • 0 Comments

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക് ഭവൻ. വന്ദേമാതരം പൂർണ്ണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര, വ്യവസായ മന്ത്രിമാർ വ്യക്തമാക്കിയിരുന്നെങ്കിലും ലോക് ഭവന്റെ നിർദേശപ്രകാരമാണ് സർക്കുലർ എന്ന് വിദ്യാഭ്യാസ മന്ത്രി നൽകിയ വിശദീകരണത്തിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി ലോക് ഭവൻ രംഗത്തെത്തിയത്. അതേസമയം, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. നേരത്തെ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവന്റെ […]

Trending

അർജുൻ ആയങ്കിയെ ഉടൻ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

  • 9th August 2026
  • 0 Comments

കണ്ണൂരിൽ നാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഉടൻ ഹാജരാക്കും. സൈബർ കേസിൽ ജാമ്യം ലഭിക്കാൻ സാധ്യത. ഉടൻ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കുമെന്ന് സൂചന. ആയങ്കിയെ കണ്ണൂരിൽ എത്തിച്ച കാർ ഡ്രൈവർ കസ്റ്റഡിയിൽ എന്ന് സൂചന.

Trending

കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ല; കേരളത്തിൽ വന്ദേമാതരം രണ്ട് വരി മാത്രം: മന്ത്രി കെ മുരളീധരൻ

  • 9th August 2026
  • 0 Comments

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെതിരെ ശക്തമായ നിലപാടുമായി മന്ത്രി കെ. മുരളീധരൻ. കേരളത്തിലെ ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രമേ പാടുകയുള്ളൂവെന്നും കേന്ദ്ര പ്രോട്ടോക്കോൾ അനുസരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും കേന്ദ്ര നിർദ്ദേശം താഴെത്തട്ടിലേക്ക് നൽകുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതല്ല സർക്കാരിന്റെ ഔദ്യോഗിക നിലപാടെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ആഗസ്റ്റ് 9 മുതൽ 17 വരെയുള്ള ‘ഹർ […]

error: Protected Content !!