kerala Kerala

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലും മുല്ലപ്പെരിയാര്‍ കനാലിന്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്‌നാട് സംഘം

  • 10th August 2026
  • 0 Comments

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ സംഭവം വിവാദത്തില്‍. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ തമിഴ്‌നാട് സംഘമാണ് ഡ്രോണ്‍ പറത്തിയത്. മുല്ലപ്പെരിയാര്‍ കനാലിന്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തുകയും ഇത് പെരിയകുളം എംഎല്‍എ യുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ വനം വകുപ്പിന്റെയോ പൊലീസിന്റെയോ അനുമതി വാങ്ങാതെയാണ് പകര്‍ത്തിയത്. മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്ന ദിവസമാണ് ഉപയോഗിച്ചത്.

Trending

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ വീഴ്ച മറയ്ക്കാന്‍; ബിജെപി

  • 10th August 2026
  • 0 Comments

കൊച്ചി: അവധി ദിവസം നോക്കി ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടി തികച്ചും വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ നടന്ന ഈ നടപടി, സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ നീക്കമാണെന്ന് ബിജെപി കേരളം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആരോപിച്ചു. മോഹൻദാസിന്റെ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ലെങ്കിലും, പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന സർക്കാരിന്റേത് ഇരട്ടത്താപ്പാണെന്നും ബിജെപി കുറ്റപ്പെടുത്തി. മുതലപ്പൊഴി, നീണ്ടകര തുടങ്ങിയ തീരദേശ മേഖലകളിൽ […]

Kerala kerala Local

കുന്ദമംഗലത്ത് ഗതാഗതക്കുരുക്ക് രൂക്ഷം; മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങി; ആംബുലന്‍സുകള്‍ക്കും യാത്ര മുടക്കം ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍

  • 10th August 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ടൗണില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതോടെ മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാട്ടുകാരും പോലീസും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മണിക്കൂറുകളോളം ഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞില്ല. ടൗണിന്റെ ഇരുവശങ്ങളിലേക്കും കാല്‍നടയാത്രക്കാര്‍ക്ക് പോലും റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെയും പന്തീര്‍പ്പാടം ഭാഗത്തും മുക്കം റോഡിലും വാഹനങ്ങള്‍ നീങ്ങാനാകാതെ കുടുങ്ങി. മുക്കംവയനാട് ജംഗ്ഷന്‍, പെരിങ്ങളം റോഡിലേക്ക് തിരിയുന്ന ഭാഗങ്ങള്‍, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. യാത്രക്കാരും കാല്‍നടയാത്രക്കാരും […]

Trending

ലോറിയില്‍ നിന്ന് മാര്‍ബിള്‍ ദേഹത്തേക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

  • 10th August 2026
  • 0 Comments

കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കുന്നതിനിടയിലാണ് ഇരുവരുടെ മേലേക്ക് മാർബിൾ പാളികൾ അടർന്നുവീണത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു ദാരുണമായ സംഭവം. അപകടത്തിൽ മരിച്ച ഷിബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് […]

kerala Kerala

പിഎം ശ്രീ; യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ്

  • 10th August 2026
  • 0 Comments

പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. വരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗന്റെ പിഎം ശ്രീ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാനാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം. പിഎം ശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പി എം ശ്രീയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തി വിഷയം […]

Kerala kerala

ചട്ട ലംഘനം: ഔദ്യോഗിക യാത്രാ വിവരങ്ങള്‍ മറച്ച് വെച്ച് പിഎസ്സി ചെയര്‍മാന്‍; വാഹനത്തിന് ലോഗ് ബുക്ക് ഇല്ല

  • 10th August 2026
  • 0 Comments

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങള്‍ മറച്ച് വെച്ച് പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ലോഗ്ബുക്ക് സൂക്ഷിക്കണമെന്നാണ് ചട്ടം. എന്തുകൊണ്ടാണ് ലോഗ്ബുക്ക് സൂക്ഷിക്കാത്തത് എന്നതിന്റെ കാരണം ചെയര്‍മാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്‍ ചെയര്‍മാന്‍ എം കെ സക്കീറും യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്നാണ് വിവരം. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പിഎസ്സി ചെയര്‍മാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് ഇല്ലെന്നാണ് വിവരം. വാഹനം […]

kerala Kerala

വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തിരച്ചില്‍ 11-ാം ദിവസം

  • 10th August 2026
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ ഉടന്‍ ആരംഭിക്കും. പുല്ലുവിള സ്വദേശി ജോണിനെ കാണാതായിട്ട് ഇന്ന് പതിനൊന്നാം ദിവസമാണ്. കന്യാകുമാരി ഭാഗം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഫിഷറീസ് വള്ളം ധീരയും തിരച്ചിലില്‍ ഭാഗമാകുന്നുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്ഷിപ്പ് അനഘ് കുളച്ചല്‍ മേഖലയിലാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ എയര്‍ക്രാഫ്റ്റ് കന്യാകുമാരി വരെ ഏരിയല്‍ സെര്‍ച്ച് നടത്തും. തമിഴ്നാട് രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചെന്നൈ കോസ്റ്റ് ഗാര്‍ഡിനോട് ഇതിന് സര്‍ക്കാര്‍ അനുമതി […]

Le app di casinò più pratiche del 2026: gioca ovunque tu sia

  • 10th August 2026
  • 0 Comments

Nel 2026, le app di casinò stanno trasformando il modo in cui gli appassionati di gioco interagiscono con il loro intrattenimento preferito. La comodità di poter giocare ovunque e in qualsiasi momento ha reso queste piattaforme estremamente popolari. Che si tratti di slot, poker o giochi da tavolo, le app di casinò come browinner.co.it offrono […]

kerala Kerala Local

കുന്ദമംഗലം നടുവിലശ്ശേരി എന്‍ റഷീദിന്റെ ഭാര്യ സക്കീന (60) നിര്യാതയായി.

  • 9th August 2026
  • 0 Comments

കുന്ദമംഗലം : നടുവിലശ്ശേരി എന്‍ റഷീദിന്റെ ഭാര്യ സക്കീന (60) നിര്യാതയായി. മക്കള്‍ : ന്‍ ദാനിഷ് ( മാധ്യമം കുന്ദമംഗലം ലേഖകന്‍) ഷാനിദ്,കാമില്‍,അന്‍ഹാര്‍.മരുമക്കള്‍:ആരിഫ കാരന്തൂര്‍,ഷാനിദ കല്ലേരി, റഹിമ ഷെറിന്‍ കൊടിയത്തൂര്‍.സഹോദരങ്ങള്‍:സൈനബ,ഫാത്തിമത്ത് സുഹറ,ഖദീജ,അസ്മ,റുഖിയ്യ,ജമീല,സുബൈദ,നദീറ,മുനീര്‍,മുജീബ്,റഫീഖ്. മയ്യിത്ത് നമസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 9 ന് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാനില്‍.

Kerala kerala

കുന്ദമംഗലത്ത് 12 കിലോയോളം കഞ്ചാവ് പിടികൂടി

  • 9th August 2026
  • 0 Comments

കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏകദേശം 12 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാരന്തൂര്‍ മര്‍കസിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം രണ്ട് കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പാക്കറ്റുകള്‍ ചാക്കില്‍ കെട്ടി പൊന്തക്കാടിനുള്ളില്‍ ഒളിപ്പിച്ച […]

error: Protected Content !!