Kerala kerala

ചട്ട ലംഘനം: ഔദ്യോഗിക യാത്രാ വിവരങ്ങള്‍ മറച്ച് വെച്ച് പിഎസ്സി ചെയര്‍മാന്‍; വാഹനത്തിന് ലോഗ് ബുക്ക് ഇല്ല

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങള്‍ മറച്ച് വെച്ച് പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ലോഗ്ബുക്ക് സൂക്ഷിക്കണമെന്നാണ് ചട്ടം. എന്തുകൊണ്ടാണ് ലോഗ്ബുക്ക് സൂക്ഷിക്കാത്തത് എന്നതിന്റെ കാരണം ചെയര്‍മാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്‍ ചെയര്‍മാന്‍ എം കെ സക്കീറും യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്നാണ് വിവരം.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പിഎസ്സി ചെയര്‍മാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് ഇല്ലെന്നാണ് വിവരം. വാഹനം എവിടെയൊക്കെ യാത്ര ചെയ്തു, എത്ര ദൂരം യാത്ര നടത്തി തുടങ്ങിയ എല്ലാ വിവരങ്ങളും ലോഗ് ബുക്കില്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. ഏത് സമയവും ധനകാര്യ വകുപ്പിന് അത് പരിശോധിക്കാനുള്ള അധികാരവുമുണ്ട്. എന്നാല്‍ ഒന്‍പത് വര്‍ഷമായി നടക്കുന്ന ചട്ടലംഘനത്തില്‍ ധനകാര്യ വകുപ്പിന്റെ പരിശോധന ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ വാഹനത്തില്‍ പിഎസ്സി ചെയര്‍മാന്‍ എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട് എന്നത് അവ്യക്തമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!