Kerala kerala

രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസര്‍ ഇല്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂര്‍ തഹസില്‍ദാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ പിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട […]

Trending

ഔദ്യോഗിക വാഹനം വൈകി; ആലപ്പുഴയിൽ വീണ്ടും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • 8th August 2026
  • 0 Comments

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നടന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ കേന്ദ്രമന്ത്രി തന്റെ വാഹനം സ്ഥലത്തില്ലെന്ന് കണ്ടതോടെ തൊട്ടടുത്തുള്ള സ്റ്റാൻഡിൽ കിടന്ന ഓട്ടോറിക്ഷ വിളിച്ച് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. മുൻപും ഔദ്യോഗിക വാഹനം ലഭ്യമാകാത്ത സാഹചര്യങ്ങളിൽ സുരേഷ് ഗോപി ഓട്ടോറിക്ഷയെ ആശ്രയിച്ചത് വലിയ വാർത്താശ്രദ്ധ നേടിയിരുന്നു.

Trending

‘സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണം’; കർശന നിർദേശവുമായി സർക്കാർ

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിലും ‘ഹർ ഘർ തിരങ്ക’ ചടങ്ങുകളിലും ദേശീയ ഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ചരിത്രപരമായ പശ്ചാത്തലംകൂടി കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഈ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 മുതൽ 17 വരെ നീളുന്ന ഹർ ഘർ തിരങ്ക കാമ്പയിന്റെ ഭാഗമായുള്ള എല്ലാ […]

Trending

സംസ്ഥാനത്ത് പോലീസിന്റെ വൻ ഗുണ്ടാവേട്ട; ‘ഓപ്പറേഷൻ ഗ്രിപ്പ്’ ആരംഭിച്ചു; 

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: ക്രമസമാധാന തകർച്ച തടയുന്നതിനായി സംസ്ഥാന വ്യാപകമായി പോലീസിന്റെ വൻ ഗുണ്ടാവേട്ട. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പേരിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഇതിനിടെ, പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ പോലീസ് അതീവ ഊർജ്ജിതമാക്കി. അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ എട്ടുപേരെ കണ്ണൂർ വളപട്ടണം പോലീസ് കരുതൽ തടങ്കലിലാക്കി. ഒളിവിലിരിക്കെ ആയങ്കിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണോ എന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്. രണ്ടുദിവസം […]

kerala Kerala

പ്രതികൂല കാലാവസ്ഥ; മുതലപ്പൊഴിയില്‍ സ്‌കൂബ സംഘം തിരച്ചില്‍ നിര്‍ത്തി

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ സ്‌കൂബ ടീം നടത്തുന്ന തിരച്ചില്‍ നിര്‍ത്തി. കടലില്‍ കാണാതായ ഷിജിനുവേണ്ടിയുള്ള തിരച്ചിലാണ് തത്കാലത്തേക്ക് നിര്‍ത്തിയത്. ഷിജിനെ കാണതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സ്‌കൂബ സംഘം എത്തി തെരച്ചില്‍ നടത്തിയത്. അതിനിടെ സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ അതൃപ്തി അറിയിച്ച് ഷിജിന്റെ കുടുബവും രംഗത്ത് വന്നിരുന്നു. നാലംഗ സ്‌കൂബാ സംഘമാണ് തെരച്ചിലിനായി ഇറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലത്ത് ഉള്‍പ്പെടെ തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. സ്‌കൂബ സംഘം എത്താതതില്‍ വ്യാപക വിമര്‍ശനം […]

Trending

പയ്യോളിയിൽ ആംബുലൻസും മീൻ വണ്ടിയും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്

  • 8th August 2026
  • 0 Comments

കോഴിക്കോട് പയ്യോളിയിൽ ആംബുലൻസും മീൻ വണ്ടിയും കൂട്ടിയിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടകരയിൽ നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല

National

മൊജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • 8th August 2026
  • 0 Comments

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൊജ്തബ ഖമനയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മൊജ്തബയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇറാന്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ 14, ജെറുസലേം പോസ്റ്റ് എന്നീ ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Kerala kerala

ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; എത്തിയത് വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി; ഹൗസ് ബോട്ട് യാത്ര തുടങ്ങി

  • 8th August 2026
  • 0 Comments

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കല്‍ ബൂലോസ് ആലപ്പുഴയില്‍ എത്തി. ഹൗസ് ബോട്ട് യാത്ര തുടങ്ങി. ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയില്‍ ഉണ്ടാകും. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിയ മൈക്കല്‍ ബൂലോസ് അവിടെ നിന്ന് നെടുമ്പാശേരിയില്‍ എത്തിയ ശേഷം അവിടെ നിന്ന് ആലപ്പുഴയില്‍ എത്തിയത്. വിനോദയാത്രയുടെ ഭാഗമായാണ് സന്ദര്‍ശനം. അദ്ദേഹത്തിനൊപ്പം 8 അംഗസംഘം ഉണ്ട്. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടയുള്ളവര്‍ അദ്ദേഹത്തിനൊപ്പമുണ്ട്. സ്പൈസ് […]

Kerala kerala

‘രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവ്; പിണറായി വിജയന്‍

  • 8th August 2026
  • 0 Comments

കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവവര്‍ത്തകനോട് കാണിക്കേണ്ട ആദരവ് ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൃതദേഹം കൊണ്ടുപോകാന്‍ ഫ്രീസര്‍ ആംബുലന്‍സ് ഒരുക്കിയില്ലെന്നും വലിയ വീഴ്ചയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുരുത്തില്‍ അകപ്പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കിയാണ് രക്ഷാപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി രാജേഷ്മരിച്ചത്. ഒഴുക്കില്‍പ്പെട്ട രാജേഷിനെ കണ്ടെത്തുന്നതിലും അനാസ്ഥയുണ്ടായി. പിന്നാലെയാണ് മൃതദേഹത്തോടും ഭരണകൂടം അനാദരവ് കാട്ടിയത്. രാജേഷിന്റെ വിയോഗം കേരളത്തിന്റെ നൊമ്പരമാണെന്നും സഹജീവിയെ […]

error: Protected Content !!