Trending

തീരദേശവാസികളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സത്തൊഴിലാളി ജോണിന് വേണ്ടിയുള്ള തെരച്ചിലിലെ വീഴ്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപന കുറവ് ഉണ്ടായെന്നും വകുപ്പ് മന്ത്രി ഇവിടെക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിമര്‍ശനം. മന്ത്രി ടെക്സ്റ്റയില്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു നടന്നെന്നും റിയാസ് പറഞ്ഞു.

പത്ത് ദിവസമായി തിരഞ്ഞു നോക്കിട്ട്. തീരദേശ മേഖലയെ ഒന്നാകെ അധിക്ഷേപിക്കുന്നു എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ തീരദേശ വാസികളോട് മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗൗരവമായ അനാസ്തയും നിരുത്തരവാദിത്ത സമീപനവുമാണ് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കടലില്‍ കാണതായവരെ കിട്ടാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന് ഒരു മന്ത്രി പറയുന്നത് അതിന് ഉദാഹരണമാണ്. അഹങ്കാരത്തിന് കൈയ്യും കാലുവെച്ച നിലയിലാണ് മന്ത്രിമാരുടെ സമീപനം. മത്സത്തൊഴിലാളികളെ അപമാനിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം’; മുഹമദ് റിയാസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!