കോഴിക്കോട്: മാറാട് ഭാഗത്ത് കടൽത്തീരത്തെ കല്ലുകൾക്കിടയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം കോസ്റ്റൽ പോലീസിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
മാറാട് പോലീസ് സ്റ്റേഷൻ: 0495-2418200, 9497947233
ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ: 0495-2471003, 9497987175
എമർജൻസി നമ്പർ: 112

