Local

റേഷന്‍ വിതരണം

ജൂലൈ മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോ ഗ്രാം അരിയും  5 കിലോഗ്രാം ഗോതമ്പും 21 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും, മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) […]

Trending

കുട്ടികളുടെ അവകാശ സംരക്ഷണം;പരാതി അറിയിക്കാം

കോഴിക്കോട് :ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണുന്നതിനായി ജൂലൈ 12 ന് വയനാട് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ സിറ്റിംഗ് നടത്തും. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലയില്‍ പരാതി സമര്‍പ്പിക്കാനുളളവര്‍ എഴുതി തയ്യാറാക്കിയ പരാതികള്‍ വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ ഐ.സി.ഡി.എസ് ഓഫീസുകളിലും, കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസിലും നേരിട്ട് നാളെ (ജൂലൈ 5) വരെ സമര്‍പ്പിക്കാം.  

Local

കൊടുവള്ളി നഗരസഭയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ ഡിവിഷന്‍ 13, 22, 23, 24, 25, 26, 27, 28, 29, 30, 31, 32 ഉള്‍പെട്ടവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ യഥാക്രമം 2019 ജൂലായ് 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15 തിയ്യതികളില്‍ കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പുതുക്കുന്നതാണ്. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രം താഴെ പറയുന്നവയുമായി ഹാജരായാല്‍ മതിയാകും. […]

Kerala

കൊലക്കത്തിക്കുമുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി: നടുക്കുന്ന ഓര്‍മയില്‍ നിമ്മി

കൊലക്കത്തിക്കുമുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി പയ്യാവൂരുകാരി നഴ്‌സ്…സായ്കുമാറിന്റെ ചോദ്യം- ഇത്ര ധൈര്യവും ചങ്കൂറ്റവും പെണ്‍കുട്ടികളില്‍..? കണ്ണൂരുകാരികൂടിയായ മഞ്ജുവാരിയരുടെ മറുപടി- കണ്ണൂരുകാരിയാണ്….മംഗളൂരുവില്‍ കാമുകന്റെ കൊലക്കത്തിക്കുമുന്നില്‍നിന്ന് യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി മലയാളികള്‍ക്കും വിശിഷ്യാ കണ്ണൂരുകാര്‍ക്കും അഭിമാനമായ പയ്യാവൂരുകാരി നഴ്‌സ് നിമ്മി സ്റ്റീഫനെ കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന ഒരു ട്രോളാണിത്. മംഗളൂരു ദര്‍ളെഗട്ടെയില്‍ നടുറോഡില്‍ യുവാവ് യുവതിയെ അരിശം തീരുവോളം തുരുതുരാ കുത്തുന്ന വീഡിയോ രണ്ടുദിവസം മുന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. മനോനില കൈവിട്ടപോലെ കത്തിവീശുകയും സ്വയം കഴുത്തറുക്കുകയും ചെയ്ത യുവാവിനെ […]

കുന്ദമംഗലം ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

കുന്ദമംഗലം : കുന്ദമംഗലം ഹൈ സ്കൂളിലെ വിദ്യാത്ഥികളാണ് പരസ്പരം ചേരിതിരിഞ്ഞ് കയ്യാങ്കളി നടത്തിയത്.ഇന്നലെ യും ഇത് പോലെ സംഘർഷമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലിസിന്റെ ഇടപെടലുകൊണ്ടാണ് കൂടുതൽ പ്രശ്നങ്ങളില്ലാതായത്.. കുട്ടികളെ പോലീസ് വിരട്ടിയോടിച്ചു. സംഭവസ്ഥലത്ത് നിന്ന് പോലിസ് ഒരു കുട്ടിയെ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോവാനാണ് സാധ്യത. വളരെ ജാഗ്രതയോടെ എല്ലാവരും ഈ പെടേണ്ട വിഷയമാണിത്

ഞാറ്റുവേലച്ചന്ത

കുന്ദമംഗലം: കുന്ദമംഗലം കൃഷിഭവൻ – പഞ്ചായത്ത് ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പി കോയ അധ്യക്ഷനായി. ക്ഷേമകാര്യ ചെയർമാൻ ഹിതേഷ് കുമാർ, വികസന കാര്യ ചെയർപേഴ്സൺ ആസിഫ, മെമ്പർമാരായ വിനോദ് പടനിലം, എം കെ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. | ‘ഓണത്തിന് ഒരു മുറം പച്ചക്കറി ‘ വിത്ത് വിതരണവും കുരുമുളക് തൈ വിതരണവുമുണ്ടായി. വിവിധയിനം തെങ്ങിൻ തൈകളുടെയും ഫലവൃക്ഷത്തെകളുടെ പ്രദർശനവും വിൽപ്പനയുമുണ്ടായി. അസി. കൃഷി […]

അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താലൂക്കുതല പരാതി പരിഹാര അദാലത്ത് കോഴിക്കോട് താലുക്കില്‍ ജൂലൈ 20 ന് രാവിലെ 9 മണി മുതല്‍ രണ്ട് മണി വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. സിഎംഡിആര്‍എഫ്, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള എല്ലാ വിഷയങ്ങളും ജില്ലാ കലക്ടരുടെ നേതൃത്വത്തിലും നിരീക്ഷണത്തിലും അദാലത്തില്‍ കൈകാര്യം ചെയ്യും. പരാതികള്‍/അപേക്ഷകള്‍ വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസിലെ തപാല്‍ വിഭാഗം, […]

അറിയിപ്പുകൾ

കോഴിക്കോട് : അംശാദായം അടയ്ക്കാം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തതിന് ശേഷം അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് കുടിശ്ശിക തുക 9% പലിശയോടു കൂടി സെപ്തംബര്‍ 30 വരെ ഒടുക്കാവുന്നതാണെന്ന് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. താലൂക്ക് വികസന സമിതി യോഗം 6 ന് ജൂലൈ മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ജൂലൈ ആറിന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും മത്സ്യബോര്‍ഡ് : […]

പ്രതിഷേധ പ്രകടനം

കുന്ദമംഗലം: ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥയുടെ തിരുവനന്തപുരം ഗവ.ലോ കോളേജിൽ നടന്ന സ്വീകരണ പരിപാടിക്കിടെ പ്രവർത്തകർക്കുനേരെ എസ് എഫ് ഐ – പോലീസ് നേതൃത്വത്തിൽ നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും സംയുക്തമായി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കാമ്പസുകളെ ഏകാധിപത്യ ചെങ്കോട്ടകളാക്കി അപരശബ്ദങ്ങളെ തലപൊക്കാനനുവദിക്കാതെ അടിച്ചൊതുക്കുന്ന എസ്.എഫ്.ഐ രാഷ്ട്രീയം ഫാഷിസത്തിന്റെ വിദ്യാര്‍ഥി മുഖമാണ്. ജാഥാംഗങ്ങളെ വരെ […]

അഹമ്മദ് ബഷീർ (55) നിര്യാതനായി

കോളിത്തെറ്റത്ത് അഹമ്മദ് ബഷീർ (55) നിര്യാതനായി – ദുബൈയിൽ ഡ്രൈവർ ആയിരുന്നു’ ഭാര്യ – സുബൈദ മക്കൾ – ബിലാൽ ബഷീർ നൗഫിദ ആമിന ഫാത്തിമ നിലോഫർ – മരുമകൻ – ഹാരിസ് കുന്നുമ്മൽ (സൗദി അറേബ്യ) മയ്യിത്ത് നിസ്കാരം വൈകു.5 മണി .പടനിലം ജു മുഅത്ത് പള്ളി

error: Protected Content !!