Trending

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലുണ്ടായ മിനികൂപ്പർ അപകടക്കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽനിന്നാണ് സുഹൈൽ പുറത്തിറങ്ങിയത്.

കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ഒന്നാംപ്രതിയായ സുഹൈൽ സജീവിനെ പത്ത് ദിവസങ്ങൾക്ക് ശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന് കോടതി കർശന വ്യവസ്ഥ വെച്ചിരുന്നു. ഈ കാലാവധി പൂർത്തിയായതോടെയാണ് നവംബർ 16-ന് സുഹൈൽ ജാമ്യത്തിലിറങ്ങിയത്.

ഒക്ടോബർ 11-നായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം നടന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽവെച്ച് സുഹൈൽ ഓടിച്ചിരുന്ന അമിതവേഗത്തിലുള്ള ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവർക്ക് ജീവൻ നഷ്ടമായിരുന്നു. അപകടദിവസം സുഹൈൽ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്നും, അപകടസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും എക്സൈസും അന്വേഷണസംഘവും കണ്ടെത്തിയിരുന്നു. നേരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!