കുന്ദമംഗലം: കുന്ദമംഗലം കൃഷിഭവൻ – പഞ്ചായത്ത് ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പി കോയ അധ്യക്ഷനായി. ക്ഷേമകാര്യ ചെയർമാൻ ഹിതേഷ് കുമാർ, വികസന കാര്യ ചെയർപേഴ്സൺ ആസിഫ, മെമ്പർമാരായ വിനോദ് പടനിലം, എം കെ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. | ‘ഓണത്തിന് ഒരു മുറം പച്ചക്കറി ‘ വിത്ത് വിതരണവും കുരുമുളക് തൈ വിതരണവുമുണ്ടായി. വിവിധയിനം തെങ്ങിൻ തൈകളുടെയും ഫലവൃക്ഷത്തെകളുടെ പ്രദർശനവും വിൽപ്പനയുമുണ്ടായി. അസി. കൃഷി ഓഫീസർ ശ്യാംദാസ് സ്വാഗതവും വാർഡ് മെമ്പർ എം വി ബൈജു നന്ദിയും പറഞ്ഞു.