കോഴിക്കോട്: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താലൂക്കുതല പരാതി പരിഹാര അദാലത്ത് കോഴിക്കോട് താലുക്കില്‍ ജൂലൈ 20 ന് രാവിലെ 9 മണി മുതല്‍ രണ്ട് മണി വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. സിഎംഡിആര്‍എഫ്, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള എല്ലാ വിഷയങ്ങളും ജില്ലാ കലക്ടരുടെ നേതൃത്വത്തിലും നിരീക്ഷണത്തിലും അദാലത്തില്‍ കൈകാര്യം ചെയ്യും. പരാതികള്‍/അപേക്ഷകള്‍ വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസിലെ തപാല്‍ വിഭാഗം, എന്നിവിടങ്ങളില്‍ നേരിട്ട് സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ അഞ്ച്.
മാനന്തവാടി ഗവ. കോളേജില്‍ 2019-20 അക്കാദമിക് വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി ജൂലൈ അഞ്ചിന് രാവിലെ 10.30 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുളള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 04935 240351.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
കൊയിലാണ്ടി ഗവ.ഐ.ടി.ഐ യില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ എഫക്ടസ് (എം.എ.എസ്.ഇ) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത- മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് ആനിമേഷന്‍ ട്രേഡില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ എഫക്ടസ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉളളവരായിരിക്കണം. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0496-2631129.