Kerala

മാലിന്യത്തില്‍ നിന്ന് വൈദ്യുതി: മുഖ്യമന്ത്രി പുരോഗതി വിലയിരുത്തി

കോഴിക്കോട് : സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് മാലിന്യത്തില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സമയബന്ധിതമായി പ്ലാന്റുകള്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം […]

Kerala

നിപ സമരത്തിനോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ നട്ടുച്ചക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധം

കോഴിക്കോട്: പ്രതിഷേധ ജ്വാലതീർത്ത് നിപ സമരം 17 ദിവസം പിന്നിടുന്നു നിപ തൊഴിലാളികൾ 17 ദിവസമായ്മെ ഡിക്കൽകോളേജിന്റെമുൻമ്പിൽ ഐ.എൻ.ടി.യു.സി.യുടെനേതൃത്വത്തിനടത്തിവരുന്നനിരാഹാരസമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാറിന്റെ കണ്ണ് തുറപ്പിക്കാൻ നടുച്ചക്ക് ചൂട്ട് കത്തിച്ച് വെളിച്ചം പകർത്തി പ്രതിഷേധിച്ചു. നിപ സമരത്തെ കാണാതെ പോയാൽസർക്കാറിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന്മുൻഎം.എൽ.എയും ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ, യു. സി.രാമൻ അഭിപ്രായ്ട്ടു. ഇന്നത്തെ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷം വഹിച്ചു. കേരള ദലിത് ഫെഡറേഷൻ […]

Local

ആനപ്പാറയിലെ വാഹനാപകം; ബീരാന്‍ കോയ മരണപ്പെട്ടു

കുന്ദമംഗലം: കുന്ദമംഗലം ആനപ്പാറയില്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ ചാത്തമംഗലം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ചെനപ്പം കുഴിയില്‍ ബീരാന്‍ കോയ (62) വൈകുന്നേരം മെഡിക്കല്‍ കോളേജില്‍ വെച്ചു മരണപെട്ടു. മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് സ്റ്റാഫാണ്. മയ്യിത്ത് നിസ്‌കാരം സമയം ഉറപ്പായിട്ടില്ല.

Trending

ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്

കോഴിക്കോട്: ജൂണ്‍ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുന്നത്. ജി.പി.എസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Health & Fitness

എലിപ്പനിക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: മഴക്കാലാരംഭത്തോടെ ജില്ലയില്‍ എലിപ്പനി വ്യാപകമാകാന്‍  സാധ്യതയുള്ളതിനാല്‍ എല്ലാവരും എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെനന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍, മൃഗപരിപാലകര്‍, എന്നിവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി രോഗമുണ്ടാകുന്നത്.  കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും ഇതിന്റെ രോഗാണുവാഹകരാണ്.  ഈ ജീവികളുടെ മൂത്രമോ അതുകലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്.   പനി, തലവേദന, പേശീവേദന, കണ്ണിന് […]

Kerala

തണലൊരുക്കാന്‍ ഖത്തറിന്റെ കാരുണ്യം. സഹപാഠിക്കൊരു വീടിന് സഹായഹസ്തം കൈമാറി

വെറ്റിലപ്പാറ:തലചായ്ക്കാനൊരു കൂരപോലുമില്ലാത്ത കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും സ്‌കൂള്‍ അധികൃതരും കൈകോര്‍ത്തപ്പോള്‍ സഹായവുമായി ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ജനറേഷന്‍ അമേസിംഗ് ടീമും വെറ്റിലപ്പാറയിലെത്തി. വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലേക്കാണ് ഖത്തറിന്റെ കാരുണ്യ ഹസ്തമെത്തിയത്.2022 ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന ജനറേഷന്‍ അമേസിംഗ് കോച്ചിംഗില്‍ പങ്കെടുക്കുന്നവരും കോച്ചുമാരും സമാഹരിച്ച സഹായധനം ചാലില്‍ അബ്ദു മാസ്റ്റര്‍ മുന്‍ ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസിന് കൈമാറി. വെറ്റിലപ്പാറ ഗവ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ജനറേഷന്‍ അമേസിംഗ് വര്‍കേഴ്‌സ് അംബാസിഡര്‍ സി.പി സാദിഖ് റഹ്മാന്‍ […]

Local

നിര്യാതനായി

എടവലത്ത് വീട്ടില്‍ രതീഷ്(39) നിര്യാതനായി. ഭാര്യ:രജിഷ അച്ഛന്‍. മനോഹരന്‍, അമ്മ:സുമതി സഹോദരങ്ങള്‍: സുമേഷ്, ഷൈമ സഞ്ചയനം ജൂണ്‍ 15 ശനിയാഴ്ച

Local

കെയുഎസ്ടിയു അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനും അനുമോദന സദസ്സും

കോഴിക്കോട്: കേരള അണ്‍ എയിഡയ് സ്‌കൂള്‍ ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് യൂണിയന്‍ കോഴിക്കോട് ജില്ല അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനും അനുമോദന സദസ്സും ജൂണ്‍ 16 ന് രാവിലെ 10 മണി മുതല്‍ വടകര കേളുവേട്ടന്‍ മന്ദിരത്തില്‍ നടക്കും. സിഐടിയു ജില്ല വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിയന്‍ സിന്റിക്കേറ്റ് മെമ്പറുമായ എ.കെ രമേശ് ഉദ്ഘാടനം ചെയ്യും. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ മുഖ്യാതിഥിയാവും.

Local

കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത്; സ്ഥിരം സമതി ഭാരവാഹികളെ തിരഞ്ഞെടുത്തു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായി മുസ്ലിം ലീഗിന്റെ ടി.കെ റംലയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെ ത്രിപുരി പൂളോറയും തെരഞ്ഞെടുക്കപ്പെട്ടു. ഉപാധ്യക്ഷനായി ശിവദാസന്‍ നായരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അധ്യക്ഷയായിരുന്ന രമ്യ ഹരിദാസ് രാജി വച്ചതിനെത്തുടര്‍ന്നാണ് സ്ഥിരം സമിതിയില്‍ മാറ്റം ഉണ്ടായത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റിയില്‍ 2 വീതം എല്‍ഡിഎഫ് യുഡിഎഫ് അംഗങ്ങളായതിനാല്‍ വോട്ടെടുപ്പില്‍ തുല്യത പാലിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെത്രിപൂരി പൂളോറയെ തെരഞ്ഞെടുക്കുകയായിരുന്നു.സിപിഎമ്മിലെ ഉണ്ണികൃഷ്ണനായിരുന്നു […]

Local

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊടുവള്ളി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ മൈമൂന ഹംസ തിരഞ്ഞെട്ടക്കപ്പെട്ടു. പരപ്പന്‍ പൊയില്‍ ഡിവിഷനില്‍ നിന്നുമാണ് മൈമൂന വിജയിച്ചിരുന്നത്. വൈസ് പ്രസിഡന്റായി കോടഞ്ചേരി ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ ആഗസ്റ്റി പല്ലാട്ടും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായി കൈതപ്പൊയില്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ ഒതയോത്ത് അഷ്റഫും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണായി കിട്ടപ്പാറയില്‍ നിന്നും വിജയിച്ച ബീനാ ജോര്‍ജ്ജും തിരഞ്ഞെടുക്കപ്പെട്ടു. യു ഡി ഫ് മുന്നണിയില്‍ നേരത്തെയുണ്ടാക്കിയ ധാരണ […]

error: Protected Content !!