ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം
കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും ഔഷധ വൃക്ഷത്തൈയും വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം. ട്രസ്റ്റിന്റെ ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതി പ്രകാരമാണിത്.125 പേർക്ക് കിറ്റ് നൽകി. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. അർഹരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടിയുംഉന്നത വിജയികൾക്കുള്ള […]









