കൊടുവള്ളി : പ്രവേശനോത്സവം നടക്കുമ്പോള്‍ കൈയിലൊരു പ്ലാസ്റ്റിക് പൊതിയുമായാണ് ആ മൂന്ന് വിദ്യാര്‍ഥികള്‍ കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂളിലേക്കെത്തിയത്. വിനോദയാത്ര പോകാനായി സ്വരൂപിച്ച പണക്കുടുക്കയായിരുന്നു പ്ലാസ്റ്റിക് പൊതിയില്‍. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വാങ്ങാനുള്ള സ്‌കൂള്‍ ഫണ്ടിലേക്ക് ഈ പണം സംഭാവന ചെയ്യാനായിരുന്നു പഠിക്കുന്ന സ്‌കൂളല്ലാഞ്ഞിട്ടും ഈ മൂവര്‍ സംഘം സ്‌കൂളിലെത്തിയത്.
പെരുന്നാള്‍ദിനത്തില്‍ വിനോദയാത്ര പോകാനുള്ള ആഗ്രഹം മാറ്റിവെച്ചാണ് കൊടുവള്ളി സ്വദേശികളായ ഷഹീല്‍ കൊഴങ്ങോറന്‍ എ.വി റസല്‍, എ.വി ഷാദിന്‍ എന്നീ വിദ്യാര്‍ഥികള്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കാന്‍ സ്‌കൂള്‍ ഫണ്ടിലേക്ക് പണം കൈമാറിയത്.സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ തുക കുട്ടികളില്‍ നിന്ന് ഏറ്റുവാങ്ങി.
വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി റസാഖ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ കെ.കുട്ടിനാരായണന്‍, നഗരസഭ കൗണ്‍സിലര്‍ കെ.ശിവദാസന്‍ കെ.കെ. ഇബ്നു, പി.ടി.അസ്സയിന്‍കുട്ടി, നൂര്‍മുഹമ്മദ്, സൈദു ഷബ്ന, മൊയ്തീന്‍കോയ, കെ.മജീദ് എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ആര്‍ സി ശരീഫ് സ്വാഗതവും ഫൈസല്‍ പടനിലം നന്ദിയും പറഞ്ഞു.