എ.സി കോയ മുസ്‌ലിയാർ (61) നിര്യാതനായി

കാരന്തൂർ: മർകസ് മാനേജർ എ.സി കോയ മുസ്‌ലിയാർ (61) നിര്യാതനായി. റൈഹാൻ വാലി (ഓർഫനേജ്). പതിമംഗലം കല്ലുമുട്ടയിൽ താമസിക്കും അരിച്ചോലയിൽ സ്വദേശിയാണ് . ഭാര്യ: അലീമ മക്കൾ: ഇസ്മായിൽ ഷാർജ , ഹബീബ , ലബീബ . മയ്യിത്ത് നമസ്കാരം വൈകീട്ട് 4മണിക്ക് മർകസിൽ വെച്ച് മയ്യിത്ത് നമസ്കാരം നടക്കും. പിനീട് 5മണിക്ക് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദിൽ

അനീതിക്കെതിരെ കലാകാരമാർ ശബ്ദമുയർത്തണം തൽഹത്ത് കുന്ദമംഗലം

കാസറഗോഡ്: കലാ മനസ്സുകൾ നന്മയുടെ വിളനിലങ്ങളാണെന്നും, കലാകാരന്മാർ അനീതിക്കു മുമ്പിൽ മൗനം പാലിക്കാതെ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും കേരള കലാ ലീഗ് സംസ്ഥാന പ്രസിഡന്റും, സിനിമ – സീരിയൽ ആർട്ടിസ്റ്റുമായ തൽഹത്ത് കുന്ദമംഗലം പ്രസ്താവിച്ചു.കേരള കലാ ലീഗ് കാസറഗോഡ് ജില്ലാ കമ്മറ്റി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റീഫൻ കാസറഗോഡ് അദ്ധ്യക്ഷം വഹിച്ചു.ഗൗസ് കാസറഗോഡ് സ്വാഗതം പറഞ്ഞു.സംസ്ഥാന ജന.സെക്രട്ടറി ബഷീർ പന്തീർപാടം സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.വൈ.പ്രസി.സക്കീർ ഹുസൈൻ കക്കോടി ജോ. സെക്രട്ടറി വിജയ് അത്തോളി, […]

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കുന്ദമംഗലം ഉപ ജില്ല കമ്മിറ്റി നടത്തിയ അറബിക് ടാലന്റ് പരീക്ഷയിലെ വിജയി ലിയാൻ .സിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ ഉപഹാരംനൽകുന്നു.

കുന്ദമംഗലം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കുന്ദമംഗലം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് പരീക്ഷ സംഘടിപ്പിച്ചു. കുന്ദമംഗലം എ.യു.പി. സ്കൂളിൽ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വിജി മുപ്രമ്മൽ ഉദ്ഘാടനം ചെയ്തു.കെ.എ.ടി.എഫ് ഉപജില്ല പ്രസിഡന്റ് ഇ.അബ്ദുൽ അസീസ് അധ്യക്ഷനായി.പ്രധാനധ്യാപിക എം.പി.ഉഷാകുമാരി, കെ.എ.ടി.എഫ് ജനറൽ സെക്രട്ടറി എൻ.ജാഫർ കിഴക്കോത്ത്, കെ.പി. ബീവി, എ.സി.അഷ്റഫ്, ഇ.ഫൈസൽ ‘ ഇ.കെ.അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു.അലിഫ് കോർഡിനേറ്റർ എം.കെ.അബ്ദുറസാഖ് സ്വാഗതവും എ.ആരിഫ് നന്ദിയും പറഞ്ഞു.ടാലന്റ് പരീക്ഷക്ക് മുഹമ്മദലി […]

തിറയാട്ട് കലാകാരൻ കുട്ടികൃഷ്ണൻ നിര്യാതനായി

ചാത്തമംഗലം: നാടക നടനും തിറയാട്ട് കലാകാരനുമായിരുന്ന കൂഴക്കോട് ചപ്പങ്ങൽ താമസിക്കും പറക്കുന്നത്ത് കുട്ടികൃഷ്ണൻ 67 നിര്യാതനായി കർഷകതിയറ്റേഴ്സ് പ്രർത്തകനായിരുന്നു. ഭാര്യ വിലാസിനി മക്കൾ ഹണിലാൽ, ലസ്സി സഹകരണ ബാങ്ക് കക്കോടി, മരുമക്കൾ എം.രാജേന്ദ്രൻ കക്കോടി ഈസ്റ്റ് സി പി.ഐ എം ലോക്കൽ സെക്രട്ടറി, ചിഞ്ചു കക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ മൃതദേഹം മെഡിക്കൽ കോളേജിന്കൈമാറി.

News

എഡ്യൂകെയര്‍ പദ്ധതി യുടെ ഉദ്ഘടനം നിര്‍വ്വഹിച്ചു

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ സ്‌കൂളിലെ എഡ്യൂകെയര്‍ പദ്ധതി യുടെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ മുക്കo മുഹമ്മദ് നിര്‍വഹിച്ചു. PTA പ്രസിഡന്റ് സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി വൈ വി ശാന്ത, ബ്ലോക്ക് പ്രസിഡന്റ് വിജി മുപ്രമ്മല്‍ എന്നിവര്‍ മുഖ്യാഥിതി കളായി ചടങ്ങില്‍ വെച്ച് sslc, പ്ലസ് ടു പരീക്ഷ യില്‍ ഉന്നത വിജയം കരസ്ത മാക്കിയവരെ ആദരിച്ചു. മിനി ശ്രീകുമാര്‍, ആഷിക് എം എം, സുസ്മിത വിന്തരത്, […]

News

കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി

കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത് പ്രസിഡന്റ്‌ ശ്രീ ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ അധ്യക്ഷത വഹിച്ചു. 3000ത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വര്ഷങ്ങളായി കുടിവെള്ള പ്രശ്നം നേരിടുകയാണ്. അതിനുള്ള പരിഹാരമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25ലക്ഷം രൂപ വകയിരുത്തി കുടിവെള്ള പദ്ധതി നിർമ്മിച്ചത്. പെരുവയൽ പഞ്ചായത്ത് ആണ് സ്ഥലം നൽകിയത്.

National

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി;സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡെല്‍ഹിയിലെ ഗോല്‍ മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്നാണ് ഷീല എംഎല്‍എ. ആയി വിജയിച്ചത് നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായിരുന്നു.

News

അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും- റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

കോഴിക്കോട്: സര്‍ക്കാറിനെ നിര്‍വചിക്കുന്ന പ്രധാന വകുപ്പുകളില്‍ ഒന്നായ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കുന്നതിനുള്ള നടപടികള്‍ ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും പ്രതീക്ഷിക്കുന്നതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലാന്റ് റവന്യൂ റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ തീര്‍പ്പാ ക്കുന്നതില്‍ കാലതാമസം വരുത്താതെ ഫയല്‍ അദാലത്തുകള്‍ സമയബന്ധിതമായി നടത്തുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള […]

Sports

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി പിന്മാറി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും എം.എസ് ധോണി പിന്മാറി. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലായ ധോണി അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് തീരുമാനം. ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ധോണി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ധോണിയെ ഉള്‍പ്പെടുത്തുമെന്നും പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകകപ്പിലെ മോശം പ്രകടനം കാരണം ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടയ്ക്കാണ് […]

News

ചിട്ടിയും വിനോദയാത്രയും : പ്രവർത്തന രേഖയിൽ പ്രധാന നിർദ്ദേശവുമായി കോൺഗ്രസ്സ് ജില്ലാ കമ്മറ്റി

കോഴിക്കോട് : പ്രവർത്തന രേഖയിൽ പ്രധാന നിർദ്ദേശവുമായി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി. അംഗങ്ങളുടെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാനായി ചിട്ടിയും സംഘകൃഷിയും നടത്താനും അതിനു പുറമെ വർഷത്തിൽ ഒരിക്കൽ വിനോദ യാത്രയും ഉൾപ്പെട്ടതാണ് പുതിയ നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ഈ കമ്മിറ്റികൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ മാർഗരേഖ നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ജില്ലയിലുള്ള 1274 കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഓരോ മാസത്തെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്താനായി ബൂത്ത് ഫീൽഡ് ഡയറിയും തയാറാക്കിയിട്ടുണ്ട്. […]

error: Protected Content !!