Local

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ നിന്നും 70 പേർക്ക് വിവാഹ ധനസഹായവും 3 പേർക്ക് പ്രസവാനുകൂല്യവും വിതരണം ചെയ്തു. അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും പെൺമക്കളുടെ വിവാഹത്തിനും 10000 രൂപ വീതവും പ്രസവാനുകൂല്യം വനിതാ അംഗങ്ങൾക്ക് 15000 രൂപയുമാണ് അനുവദിക്കുന്നത്. ഗുണഭോക്താക്കളുടെ ബേങ്ക് അക്കൗണ്ട് വഴിയാണ് സഹായധനം അനുവദിക്കുന്നത്.കൂടാതെ 65 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകി വരുന്നുണ്ട്. ഇപ്പോൾ 200 പേർക്കാണ് പെൻഷൻ നൽകുന്നത്.

Local

കരിങ്കൽ ഭിത്തി തകർന്നു വീണു

താമരശ്ശേരി: പരപ്പൻപൊയിൽ വാടിക്കൽ നെല്ലോട്ടുപൊയിൽ രതീഷിന്റെ വീടിനു പുറകു വശത്തെ കരിങ്കൽ ഭിത്തി തുടർച്ചയായുള്ള കനത്തമഴയിൽ ഇടിഞ്ഞുവീണു. വീടിന്റെ തറയോട് ചേർന്ന ഭിത്തി കഴിഞ്ഞ ദിവസം തകർന്ന നിലയിൽ വീട്ടുക്കാർ കാണുകയായിരുന്നു. താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂനാ ഹംസ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് ഓവർസിയർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

Local

ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: കനത്ത മഴയില്‍ അല്‍പ്പം കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ;ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ ശക്തമായ മഴ ആയതിനാല്‍ റെഡ് അലര്‍ട്ട് ആയിരുന്നു. തിങ്കളാഴ്ച ജില്ലയില്‍ പെയ്തത് ശരാശരി 131 മില്ലീമീറ്റര്‍ മഴയാണ്. കോഴിക്കോട് 70.2 മില്ലീമീറ്ററും കൊയിലാണ്ടിയില്‍ 122 മില്ലീമീറ്ററും വടകര 200 മില്ലീമീറ്റുമാണ് മഴ ലഭിച്ചത്.

Local

അറിയിപ്പുകള്‍

ഗവ. ആര്‍ട്‌സ് കോളേജിന് ഇന്ന് അവധി നവജീവന്‍ ക്ലിനിക് ഉദ്ഘാടനം ഇന്ന്  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന നവജീവന്‍ ക്ലിനിക്കിന്റെ  ഉദ്ഘാടനം ഇന്ന് (ജൂലൈ 23) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  നിര്‍വഹിക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തര മേഖല ഡിഐജി ( പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്) സാം തങ്കയ്യന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജയിലിലെ അന്തേവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി നവജീവന്‍ ക്ലിനിക്കിന്റെ സേവനം […]

Kerala

എം പി രമ്യ ഹരിദാസിന് കാർ വാങ്ങി നൽകാമെന്ന തീരുമാനം യൂത്ത് കോൺഗ്രസ് പിൻവലിച്ചു

ആലത്തൂര്‍: എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചു . ഇതുവരെ പിരിച്ചെടുത്ത മുഴുവൻ തുകയും തിരിച്ചു നൽകാനാണ് കമ്മറ്റി തീരുമാനം. നേരത്തെ പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയുരുന്നു. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ ആദ്യം കാർ സ്വീകരിക്കാൻ […]

Kerala

അമ്മത്തൊട്ടിൽ ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കും:ജില്ലാ ശിശു ക്ഷേമ സമിതി യോഗം

 ശിശുക്ഷേമ സമിതിക്ക് കീഴിൽജില്ലയിൽ ആദ്യമായി ആരംഭിക്കുന്ന അമ്മത്തൊട്ടിൽ  ആരംഭിക്കാനുള്ള  നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ജില്ലാ സമിതി യോഗം തീരുമാനിച്ചു.  ഇതിനായി അനുമതി ലഭിച്ചതിന്റെ പ്രഖ്യാപനം എം എൽ എ എ പ്രദീപ് കുമാർ മുൻപ് നടത്തിയിരുന്നു. ബീച്ച് ഹോസ്പിറ്റലിനടുത്ത്  കോർപ്പറേഷൻ പരിധിയിൽ ഇതിനായി ഭൂമിയും  കണ്ടെത്തി കഴിഞ്ഞു .ഡെപ്യൂട്ടി കളക്ടർ (എൽ ആർ)സി  ബിജുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് . ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ  സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിശു […]

Trending

പ്രതിസന്ധികളോട് പടവെട്ടി വിജയിച്ച പ്രവീണക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

പ്രതിസന്ധികളോട് പൊരുതി എംബിബിഎസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രവീണക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം. കാട്ടിക്കുളം നാരങ്ങാക്കുന്ന് അടിയ കോളനിയിലെ പ്രവീണ എസ്.ടി വിഭാഗത്തില്‍ 19-ാം റാങ്ക് ആണ് കരസ്ഥമാക്കിയത്. കളമശ്ശേരി ഗവ. മെഡിക്കള്‍ കോളേലാണ് പ്രവേശനം നേടിയിരിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ 4757-ാം റാങ്കാണ് പ്രവീണക്ക് ലഭിച്ചത്. നാലാം ക്ലാസുവരെ വീടിനു സമീപത്തുള്ള ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പഠിച്ച പ്രവീണ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി.യും പ്ലസ് ടു വും വിജയിച്ചത്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ […]

Kerala

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ (23-7-2019) കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

Kerala

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും , 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാൻ തയ്യാറാവുകയും വേണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് […]

Local

അറിയിപ്പുകള്‍

റേഷന്‍കാര്‍ഡ് വിതരണം 31  വരെ ഉണ്ടാവില്ലകോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കല്‍,  റേഷന്‍കാര്‍ഡ് വിതരണം തുടങ്ങിയവ  ഇന്ന് (ജൂലൈ 23) മുതല്‍ 31  വരെ ഉണ്ടായിരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.          പരാതി പരിഹാര അദാലത്ത്കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭ, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തവരും റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുമായ കാര്‍ഡുടമകള്‍ക്കായി ജൂലൈ 27, […]

error: Protected Content !!