പ്രതിസന്ധികളോട് പൊരുതി എംബിബിഎസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രവീണക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം. കാട്ടിക്കുളം നാരങ്ങാക്കുന്ന് അടിയ കോളനിയിലെ പ്രവീണ എസ്.ടി വിഭാഗത്തില്‍ 19-ാം റാങ്ക് ആണ് കരസ്ഥമാക്കിയത്. കളമശ്ശേരി ഗവ. മെഡിക്കള്‍ കോളേലാണ് പ്രവേശനം നേടിയിരിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ 4757-ാം റാങ്കാണ് പ്രവീണക്ക് ലഭിച്ചത്.
നാലാം ക്ലാസുവരെ വീടിനു സമീപത്തുള്ള ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പഠിച്ച പ്രവീണ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി.യും പ്ലസ് ടു വും വിജയിച്ചത്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും പ്രവീണ എ.പ്ലസ് നേടി. ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിച്ച് ഡോക്ടര്‍ എന്ന നിലയ്ക്ക് മികച്ച പ്രവര്‍ത്തനം നടത്താന്‍ പ്രവീണക്ക് ആശംസകള്‍ എന്നും രവീന്ദ്രനാഥ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.