Sport

മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

കൊച്ചി, കേരളം – സെപ്റ്റംബർ 21, 2026: മാമാങ്കത്തിനും ഉജ്ജ്വലമായ ആവേശകരമായ ഫുട്‌ബോൾ വിനോദപരിപാടികൾക്കും വേദിയൊരുക്കിക്കൊണ്ട് അമുൽ അവതരിപ്പിക്കുന്ന വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ സെപ്റ്റംബർ 25-ന് ആരംഭിക്കുന്നു. കായിക പ്രേമികൾക്കും പ്രമുഖ വ്യക്തികൾക്കും മുന്നിൽ ലീഗിന്റെ പുതിയ സംപ്രേഷണ പങ്കാളിത്തം, പുതിയ ട്രോഫി, മത്സരക്രമത്തിലെ മാറ്റങ്ങൾ എന്നിവയുടെ വിവരങ്ങൾ ലീഗ് അധികൃതർ പുറത്തുവിട്ടു.

പ്രാദേശിക ഫുട്‌ബോളിന്റെ വളർച്ചയിൽ വലിയൊരു നാഴികക്കല്ലായി മാറിയ ലീഗിൽ, സീ എന്റർടൈൻമെന്റിനെ ഈ സീസണിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളിയായി സൂപ്പർ ലീഗ് കേരള പ്രഖ്യാപിച്ചു. എല്ലാ മത്സരങ്ങളും സീ5 ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും, ഒപ്പം യുനൈറ്റ് 8 സ്‌പോർട്‌ലിലും ലൈവ് ആയി കാണാൻ സാധിക്കും. കൂടാതെ എത്തിസലാത് (Etisalat) വഴി യു.എ.ഇ പ്രേക്ഷകരിലേക്കും മത്സരങ്ങൾ എത്തിച്ചേരും.

‘സീ എന്റർടൈൻമെന്റുമായുള്ള പങ്കാളിത്തവും സീ5, യുനൈറ്റ് 8 സ്‌പോർട്ട്, എത്തിസലാത് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ആഗോള വ്യാപനവും സൂപ്പർ ലീഗ് കേരളയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റമാണ്. കേരള ഫുട്‌ബോളിന്റെ ആവേശം രാജ്യത്തിനകത്തും യു.എ.ഇയിലുമുള്ള എല്ലാ ആരാധകരിലേക്കും എത്തിക്കാനും ആവേശകരമായ നിമിഷങ്ങൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു.’ മാത്യു ജോസഫ്, ഡയറക്ടർ & സി.ഇ.ഒ, സൂപ്പർ ലീഗ് കേരള പറഞ്ഞു.

മത്സരങ്ങളുടെ ആവേശം വർധിപ്പിക്കുന്നതിനായി ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് സമ്മാനിക്കുന്നതിനായി ‘സുപ്പർ ലീഗ് കേരള ഷീൽഡ്’ എന്ന പേരിൽ പുതിയൊരു ട്രോഫി കൂടി ഈ സീസണിൽ അവതരിപ്പിച്ചിട്ടുണ്ട്

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിനെ ആദരിക്കുന്ന സൂപ്പർ ലീഗ് കേരള ഷീൽഡ് അവതരിപ്പിക്കുന്നതിലൂടെ ലീഗ് മത്സരങ്ങൾക്ക് കൂടുതൽ വാശിയും വീറും കൈവരുന്നു. ഞങ്ങളുടെ ക്ലബ്ബുകൾക്കും ആരാധകർക്കും വേണ്ടി നിലവാരം ഉയർത്തുന്ന ഒന്നായിരിക്കും സീസൺ 3 എന്ന് ഞങ്ങള് ഉറപ്പ് നല്കാൻ കഴിയും.’ – ഫിറോസ് മീരാൻ, മാനേജിങ് ഡയറക്ടർ, സൂപ്പർ ലീഗ് കേരള

എല്ലാ പ്രായത്തിലുമുള്ള ആരാധകർക്കും മത്സരദിനത്തിലെ അനുഭവം പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ മത്സരങ്ങൾക്കിടയിൽ കൂടുതൽ വിനോദ പരിപാടികൾ ഉൾപ്പെടുത്താനും ലീഗ് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ആരാധകർ ഏറെ ആസ്വദിച്ച ഹാഫ് ടൈം ഷോ ഈ സീസണിലെ പ്രധാന മത്സരങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

മത്സരങ്ങളുടെ എണ്ണം 33-ൽ നിന്ന് 35 ആയി ഈ സീസണിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഹോം ആന്റ് എവേ അടിസ്ഥാനത്തിലുള്ള രണ്ട് പാദങ്ങളായി സെമി ഫൈനലുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ 90 മിനിറ്റിനു ശേഷം സമനിലയിൽ അവസാനിച്ചാൽ നേരെ പെനാൽറ്റി ഷൂട്ടൂട്ടിലേക്ക് കടക്കുന്ന രീതിയാണ് ഇത്തവണയുള്ളത്. പുതിയ 3-2-1 പോയിന്റ് ഘടന പ്രകാരം 90 മിനിറ്റിൽ വിജയിക്കുന്ന ടീമിന് 3 പോയിന്റും, പെനാൽറ്റി ഷൂട്ടൂട്ടിൽ വിജയിക്കുന്ന ടീമിന് 2 പോയിന്റും (തോൽക്കുന്ന ടീമിന് 1 പോയിന്റ്) ലഭിക്കും. നോക്കൗട്ട് മത്സരങ്ങളിൽ പതിവുപോലെ എക്‌സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും ഉണ്ടായിരിക്കും.

കാലിക്കറ്റ് എഫ്.സി, ഫോഴ്‌സ aകൊച്ചി എഫ്.സി, കണ്ണൂർ വാരിയേഴ്‌സ് എഫ്.സി, മലപ്പുറം എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, തൃശൂർ മാജിക് എഫ്.സി എന്നീ ആറ് ഫേവറിറ്റ് ക്ലബ്ബുകൾ സീസൺ 3-ൽ മാറ്റുരയ്ക്കുന്നുണ്ട്. ആറ് ക്ലബ്ബുകളിലുമായി ആകെ 162 താരങ്ങളാണ് ഇത്തവണ കരാറിലെത്തിയിരിക്കുന്നത്. ഇതിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 34 അന്താരാഷ്ട്ര താരങ്ങളും മികച്ച യുവ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ഒപ്പം ‘പ്രൊജക്റ്റ് ഗെയിം ചേഞ്ചർ’ പദ്ധതിയുടെ ഭാഗമായ താരങ്ങളും വിവിധ ക്ലബ്ബുകളിൽ ഇടം നേടിയിട്ടുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ് സി യും തൃശൂർ മാജിക് എഫ്.സിയും തമ്മിൽ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ സെപ്റ്റംബർ 25-ന് സീസൺ 3 ഔദ്യോഗികമായി തുടക്കമാകും. പ്രശസ്ത റാപ്പർ ഡബ്ലിയുടെ ഹാഫ് ടൈം ലൈവ് പെർഫോമൻസും ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sport

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

Washington DC കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രമുഖ കായിക സംഘടനയായ MD Strikers Sports Club Inc. അവതരിപ്പിക്കുന്ന Capital Cup 2026 Soccer Tournament
Sport Sports Trending

മെസിക്ക് ഹാട്രിക്; ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന

കാന്‍സാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് മികവില്‍
error: Protected Content !!