Trending

‘സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; ആശുപത്രി വിട്ട് സമരപ്പന്തലിൽ തിരിച്ചെത്തി വളർമതി

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സമരപ്പന്തലിൽനിന്നും പൊലീസ് ബലംപ്രയോ​ഗിച്ച് പിടിച്ചുകൊണ്ടുപോയ സമരസമിതി കൺവീനർ എസ് വളർമതി വീണ്ടും സമരകേന്ദ്രത്തിലെത്തി. സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും വളർമതി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യംപോലും ചെയ്ത് തരുന്നില്ല.

ദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരും. ആരോ​ഗ്യാവസ്ഥ മോശമായ തന്നെയാണ് ബലപ്രയോ​ഗിച്ച് പൊലീസ് കൊണ്ടുപോയത്. ജനറൽ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ ഏഴരവരെയും ഒരു ചികിത്സയും അനുവദിച്ചില്ല.

രക്തവും ബിപിയും പോലും പരിശോധിച്ചില്ലെന്നും തന്നെ സമരകേന്ദ്രത്തിൽനിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞു. എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിൽ മുന്നിലേക്ക് വന്ന മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!