കാസറഗോഡ്: കലാ മനസ്സുകൾ നന്മയുടെ വിളനിലങ്ങളാണെന്നും, കലാകാരന്മാർ അനീതിക്കു മുമ്പിൽ മൗനം പാലിക്കാതെ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും കേരള കലാ ലീഗ് സംസ്ഥാന പ്രസിഡന്റും, സിനിമ – സീരിയൽ ആർട്ടിസ്റ്റുമായ തൽഹത്ത് കുന്ദമംഗലം പ്രസ്താവിച്ചു.കേരള കലാ ലീഗ് കാസറഗോഡ് ജില്ലാ കമ്മറ്റി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റീഫൻ കാസറഗോഡ് അദ്ധ്യക്ഷം വഹിച്ചു.ഗൗസ് കാസറഗോഡ് സ്വാഗതം പറഞ്ഞു.സംസ്ഥാന ജന.സെക്രട്ടറി ബഷീർ പന്തീർപാടം സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.വൈ.പ്രസി.സക്കീർ ഹുസൈൻ കക്കോടി ജോ. സെക്രട്ടറി വിജയ് അത്തോളി, സെക്രട്ടറി ആനന്ദ് സാരംഗ് പ്രസംഗിച്ചു.ഭാരവാഹികൾ: ഗൗസ് കാസ്റഗോഡ് (പ്രസി.) രാജേഷ് കാസറഗോഡ് (വൈ. പ്രസി.) ആനന്ദ് സാരംഗ് (ജന. സെക്ര.) രാജേഷ് കാസറഗോഡ് (ജോ. സെക്ര.) സുകുമാരൻ പനയാൽ (ട്രഷറർ)
ഭാരവാഹികൾക്ക് മുതിർന്ന കലാ ലീഗ് അംഗം ജോൺ സി.സി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.