കുന്ദമംഗലം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കുന്ദമംഗലം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് പരീക്ഷ സംഘടിപ്പിച്ചു.
കുന്ദമംഗലം എ.യു.പി. സ്കൂളിൽ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വിജി മുപ്രമ്മൽ ഉദ്ഘാടനം ചെയ്തു.കെ.എ.ടി.എഫ് ഉപജില്ല പ്രസിഡന്റ് ഇ.അബ്ദുൽ അസീസ് അധ്യക്ഷനായി.പ്രധാനധ്യാപിക എം.പി.ഉഷാകുമാരി, കെ.എ.ടി.എഫ് ജനറൽ സെക്രട്ടറി എൻ.ജാഫർ കിഴക്കോത്ത്, കെ.പി. ബീവി, എ.സി.അഷ്റഫ്, ഇ.ഫൈസൽ ‘ ഇ.കെ.അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു.അലിഫ് കോർഡിനേറ്റർ എം.കെ.അബ്ദുറസാഖ് സ്വാഗതവും എ.ആരിഫ് നന്ദിയും പറഞ്ഞു.ടാലന്റ് പരീക്ഷക്ക് മുഹമ്മദലി പോലൂർ, പാലപ്ര മുഹമ്മദ് മാസ്റ്റർ, കെ.എം.അബ്ദുറഊഫ്, അബൂബക്കർ നിസാമി, സിറാജുദ്ദീൻ മലയമ്മ, എം.ജമീല ടീച്ചർ, എ.സഫിയ, സജ്ന പറമ്പിൽ കടവ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരങ്ങൾ നൽകി.
എൽ.പി വിഭാഗത്തിൽ മലയമ്മ എ.യു.പി.സ്കൂളിലെ
മുഹമ്മദ് സഫ്‌വാൻ.കെ, മുഹമ്മദ് സ്വാലിഹ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും പോലൂർ എ.എം.എൽ.പി.സ്കൂളിലെ അഫീഫ, പിലാശ്ശേരി എ.യു.പി.സ്കൂളിലെ ദിൽഹാൻ നൗറിഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ പറമ്പിൽ കടവ് എം.എ.എം.യു.പി.യിലെ ആയിഷ അംന.പി.പി, മാക്കൂട്ടം എ.എം.യു.പി.യിലെ ഫാത്തിമ ഫിദ.കെ, നായർ കുഴി ജി.എച്ച്.എസ്.എസിലെ മുനീറുൽ ഹഖ് പി.വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ ലിയാൻ.പി, പയമ്പ്ര ജി.എച്ച്.എസ്.എസി ലെ മുഹമ്മദ് മുനവ്വിർ.എം എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ ഫാത്തിമ ഫിസ, പയമ്പ്ര ജി.എച്ച്.എസ്.എസി ലെ മുഹമ്മദ് ഹിഷാം, മർക്കസ് ഗേൾസ് ഹയർ സെക്കന്ററിയിലെ ബിന്നിയ.എം.എം എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തിൽ കുന്ദമംഗലം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 68 വിദ്യാർത്ഥികൾ പങ്കെടുത്തു.ജില്ലാതല മത്സരം ജൂലൈ 28 ന് കുറ്റ്യാടിയിൽ വെച്ച് നടക്കും