ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി;സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡെല്‍ഹിയിലെ ഗോല്‍ മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്നാണ് ഷീല എംഎല്‍എ. ആയി വിജയിച്ചത് നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായിരുന്നു.