Local

ജോബി ആന്‍ഡ്രൂസ് 27 ാം രക്തസാക്ഷി ദിനാചരണം ആചരിക്കും

താമരശേരി: ജോബി ആന്‍ഡ്രൂസിന്റെ 27 ാം രക്തസാക്ഷി ദിനാചരണം തിങ്കളാഴ്ച എസ്എഫ്ഐ വിവിധ പരിപാടികളോടെ ആചരിക്കും. പകല്‍ 11ന് കോരങ്ങാട് ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് എന്നിവര്‍ പങ്കെടുക്കും.

Local

കൊടുവള്ളിയലെ കവര്‍ച്ച: ഇതര സംസ്ഥാന മോഷ്ടാക്കള്‍ക്ക് ആറ് വര്‍ഷം തടവും പിഴയും

കൊടുവള്ളി : കൊടുവള്ളിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ഇതര സംസ്ഥാന മോഷ്ടാക്കള്‍ക്ക് ആറ് വര്‍ഷം തടവും പിഴയും. കൊടുവള്ളിയിലെ സില്‍സില ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധി പ്രസ്ഥാവിച്ചത്. ഒന്നാം പ്രതി അക്രൂ സമാന്‍, രണ്ടാം പ്രതി മാള്‍ഡാ സ്വദേശി സപന്‍ രജക് എന്നിവര്‍ക്ക് രണ്ട് വര്‍ഷം വീതം തടവും മുപ്പതിനായിരം രൂപ പിഴയും മൂന്നാം പ്രതി മൊബൂദ് ഹുസ്സൈന് ഒരു വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയുമാണ് […]

Local

കുന്ദമംഗലം -കുറ്റിക്കാട്ടൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു

7.15 കോടി രൂപ ചെലവില്‍ പരിഷ്‌കരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കുന്ദമംഗലം  പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡിന്റെ  ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിർവഹിച്ചു. കുറ്റിക്കാട്ടൂരിൽ നടന്ന ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരിങ്ങളം  ജംഗ്ഷനില്‍ നിന്ന് ചെത്തുകടവിലേക്കും അതുവഴി മലയോര മേഖലകളിലേക്കും പോവുന്നതിന് ഏറെ സഹായകരമായ ഈ റോഡിന്റെ പ്രവൃത്തി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ആധുനിക രീതിയിലുള്ള സബ് ബേസ്സോടു കൂടിയ ബിഎം ബിസി പ്രതലം , ഡ്രൈനേജ് നിര്‍മാണം , […]

Local

കൊടുവള്ളി നഗരസഭയുടെ അനാസ്ഥക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി

കൊടുവള്ളി : ഗവണ്മെന്റ് ഐ ടി ഐ ക്ക് സഥലം ഏറ്റെടുത്തു നല്‍കാതെ വിമുഖത കാണിക്കുന്ന കൊടുവള്ളി നഗരസഭക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി.കാരാട്ട് റസാഖ് എം എല്‍ എ ഉല്‍ഘാടനം ചെയ്തു. നഗരസഭ സ്ഥലം ഏറ്റെടുത്തു നല്‍കുകയില്ലായെങ്കില്‍ മറ്റു പഞ്ചായത്തിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് എം എല്‍ എ പറഞ്ഞു. ഫൈസീര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിമാരായ നാസര്‍കോയ തങ്ങള്‍ ഒ പി ഐ […]

Kerala

ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

 ചേളന്നൂർ: ഭൂമിയുടെ മുകളിലുള്ള ഊഹക്കച്ചവടം കേരളത്തില്‍ ഭൂമിയുടെ വില ഭയങ്കരമായി ഉയര്‍ത്തിയെന്നും സാധാരണക്കാരനോ ഇടത്തരക്കാരനോ വീടിനായി ഒരു സെന്‍റ് ഭൂമി വാങ്ങാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും രജിസ്ട്രേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.ദേശീയപാതക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് പോലും ഇതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെ വിലയുമായാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഭൂമിയുടെ വിലയെ താരതമ്യം ചെയ്യുന്നത്. അതിനാല്‍ ദേശീയപാത നിര്‍മ്മാണത്തിനായുള്ള സംസ്ഥാന വിഹിതം ഭാരിച്ച തുകയായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേളന്നൂരിൽ  പുതുതായി നിർമ്മിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ  പ്രവൃത്തി […]

Local

അല്‍മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

കുന്ദമംഗലം: കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച് വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.പി ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം സിബഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ചെയര്‍മാന്‍ ഇ.പി ലിയാഖത്തലി പ്രിന്‍സിപ്പാള്‍ ആയിരുന്ന പി.ടി സുബൈര്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കിയും മാനേജര്‍ എം സിബഗത്തുള്ള എം.പി അബൂബക്കര്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കിയും ആദരിച്ചു. പിടിഎ യുടെ […]

Local

ഐടിഐക്ക് സ്ഥലം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

കൊടുവള്ളി :കൊടുവള്ളിക്ക് അനുവദിച്ച ഗവണ്‍മെന്റ് ഐടിഐ ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാതെ വിമുഖത കാണിക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ നിലപാടിനെതിരെ ഡിവൈഎഫ് ഐ കൊടുവള്ളി,വാവാട് മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പാലിറ്റി യിലേക്ക് മാര്‍ച്ച് നടത്തി. ഷറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു, അജയ് ഘോഷ് സ്വാഗതവും ഹക്കീം വെണ്ണക്കാട് നന്ദിയും പറഞ്ഞു. സജീവന്‍ അധ്യക്ഷത വഹിച്ചു.് ലെനിന്‍ ദാസ്, ഷിജില്‍, മിഥുന്‍,ഷബില്‍ ലാല്‍, നിതുല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Kerala

കേരളത്തിലെ പുതിയ റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യം – മന്ത്രി ജി സുധാകരൻ

ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിൽ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യമെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അത്യാധുനിക രീതിയിൽ ദേശീയപാതയുടെ കിലോമീറ്ററിന് ചിലവാക്കുന്ന അത്രയും ഫണ്ട് ഉപയോഗിച്ച് അതേ ഗുണനിലവാരത്തിലാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്നത്. നവീകരിച്ച അരീക്കാട്-മാത്തറ-പാലാഴി-കോവൂര്‍ റോഡിന്റെ യും ഒടുമ്പ്ര കാവിൽ താഴം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വിവേചനം ഇല്ലാതെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടാണ് കേരളത്തിലെ സർക്കാരിനുള്ളത്. അതുപോലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ […]

2018-19 വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്തു പൂർത്തീകരിച്ച

പന്തീർപാടം: മൈപിലാൽ -പച്ചോലക്കൽ റോഡ്. കുന്ദമംഗലം ഗ്രാമപഞ്ചായത് അംഗം എം ബാബുമോൻ ഉല്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ കെ കെ ഷമീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോനിക്കൽ സുബ്രമണ്യൻ. സിദ്ധീഖ് പാ ചോലക്കൽ. ഫാത്തിമ ജെസ്ലിൻ. കബീർ അരീക്കാടത്.കെ കെ സിദ്ധീഖ് .എം.റഹ്‌മത്ത് എം ആലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ വെൽഫെയർ പാർട്ടി കുന്ദ്രമംഗലത്ത് നടത്തിയ പ്രതിഷേധ പ്രകടനം

കുന്ദമംഗലം: ദുരിതം വർദ്ധിപ്പിക്കുന്ന കേന്ദ്ര ബജറ്റും, ഇരുട്ടടിയായ വൈദ്യുതി ചാർജ് വർധനവും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ വെൽഫെയർ പാർട്ടി കുന്നമംഗലത്ത് നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജയപ്രകാശൻ മടവൂർ ഉദ്‌ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനദ്രോഹമായ കേന്ദ്ര സർക്കാർ ബജറ്റിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന്റെ വൈദ്യുതി ചാർജ് വർധനവും, കോർപ്പറേറ്റുകളിൽ നിന്നും രണ്ടായിരം കോടി കുടിശ്ശിക പിരിച്ചെടുക്കാതെ സാധാരണക്കാരന്റെ […]

error: Protected Content !!