കൊടുവള്ളി : കൊടുവള്ളിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ഇതര സംസ്ഥാന മോഷ്ടാക്കള്‍ക്ക് ആറ് വര്‍ഷം തടവും പിഴയും. കൊടുവള്ളിയിലെ സില്‍സില ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധി പ്രസ്ഥാവിച്ചത്. ഒന്നാം പ്രതി അക്രൂ സമാന്‍, രണ്ടാം പ്രതി മാള്‍ഡാ സ്വദേശി സപന്‍ രജക് എന്നിവര്‍ക്ക് രണ്ട് വര്‍ഷം വീതം തടവും മുപ്പതിനായിരം രൂപ പിഴയും മൂന്നാം പ്രതി മൊബൂദ് ഹുസ്സൈന് ഒരു വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. ഒന്ന്, രണ്ട് പ്രതികള്‍ ശിക്ഷ ഒരുമിച്ച് രണ്ട് വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. കഴിഞ്ഞ വര്‍ഷമായിരുന്നു ജ്വല്ലറിയില്‍ കവര്‍ച്ച നേടിയിരുന്നത്. ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 3 കിലോയോളം സ്വര്‍ണവും 3 കിലോയോളം വെള്ളിയും രണ്ട് ലക്ഷം രൂപയുമാണ് കൊള്ളയടിച്ചിരുന്നത്.