7.15 കോടി രൂപ ചെലവില്‍ പരിഷ്‌കരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിർവഹിച്ചു. കുറ്റിക്കാട്ടൂരിൽ നടന്ന ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരിങ്ങളം ജംഗ്ഷനില്‍ നിന്ന് ചെത്തുകടവിലേക്കും അതുവഴി മലയോര മേഖലകളിലേക്കും പോവുന്നതിന് ഏറെ സഹായകരമായ ഈ റോഡിന്റെ പ്രവൃത്തി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ആധുനിക രീതിയിലുള്ള സബ് ബേസ്സോടു കൂടിയ ബിഎം ബിസി പ്രതലം , ഡ്രൈനേജ് നിര്‍മാണം , സൈഡ് പ്രൊട്ടക്ഷന്‍ എന്നീ പ്രവൃത്തികളോടു കൂടിയാണ് റോഡ് പൂത്തീകരിച്ചത്