കൊടുവള്ളി : ഗവണ്മെന്റ് ഐ ടി ഐ ക്ക് സഥലം ഏറ്റെടുത്തു നല്‍കാതെ വിമുഖത കാണിക്കുന്ന കൊടുവള്ളി നഗരസഭക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി.കാരാട്ട് റസാഖ് എം എല്‍ എ ഉല്‍ഘാടനം ചെയ്തു. നഗരസഭ സ്ഥലം ഏറ്റെടുത്തു നല്‍കുകയില്ലായെങ്കില്‍ മറ്റു പഞ്ചായത്തിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് എം എല്‍ എ പറഞ്ഞു.
ഫൈസീര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു.
ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിമാരായ നാസര്‍കോയ തങ്ങള്‍ ഒ പി ഐ കോയ, കെ ബാബു, ഒ പി റഷീദ്, എന്‍ വൈ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പുതുമ, ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ വാവാട്,സംസ്ഥാന കമ്മറ്റി അംഗം ശരീഫ്, മണ്ഡലം ഭാരവാഹികളയ , റിയാസ്, സിദ്ധീഖ് കാരാട്ട്‌പോയില്‍, എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി മുജീബ് പട്ടിണിക്കര സ്വാഗതവും ട്രഷറര്‍ ഇബ്‌നു തങ്ങള്‍ നന്ദിയും പറഞ്ഞു