കുന്ദമംഗലം: കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച് വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.പി ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം സിബഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ചെയര്‍മാന്‍ ഇ.പി ലിയാഖത്തലി പ്രിന്‍സിപ്പാള്‍ ആയിരുന്ന പി.ടി സുബൈര്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കിയും മാനേജര്‍ എം സിബഗത്തുള്ള എം.പി അബൂബക്കര്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കിയും ആദരിച്ചു. പിടിഎ യുടെ ആദരം യൂസുഫ് മാസ്റ്റര്‍ പി.ടി സുബൈര്‍ മാസ്റ്റര്‍ക്ക് നല്‍കി. ട്രഷറര്‍ മുഹമ്മദ് പിടിഎയുടെ ആദരം എം.പി അബൂബക്കര്‍ മാസ്റ്റര്‍ക്ക് നല്‍കി. മദ്രസ അദ്ധ്യാപകരുടെ ഉപഹാരം സാലിഹ ടീച്ചര്‍ അബൂബക്കര്‍ മാസ്റ്റര്‍ക്ക് നല്‍കി. വൈസ് പ്രിന്‍സിപ്പാള്‍ റൈഹാനത്ത് പി.ടി സൂബൈര്‍ മാസ്റ്റര്‍ക്ക് സ്റ്റാഫ് വക ഉപഹാരവും നല്‍കി. ചടങ്ങില്‍ വെച്ച് കുട്ടികളുടെ ഉപഹാരം ഇരു അദ്ധ്യാപകര്‍ക്കും നല്‍കുകയുണ്ടായി. എന്‍.കെ ഹുസ്സൈന്‍ രചിച്ച കുട്ടികളുടെ സ്വാഗത ഗാനവും ഏറെ ശ്രദ്ധേയമായി. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് യൂസുഫ് മാസ്റ്റര്‍, എം.കെ സുബൈര്‍, മഹല്ല് സെക്രട്ടറി സി. അബ്ദുള്‍ റഹ്മാന്‍, എം.പി ഫാസില്‍ മാസ്റ്റര്‍, റൈഹാനത്ത് ടീച്ചര്‍, സാലിഹ ടീച്ചര്‍, സല്‍മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. റംതീസ് ഖിറാഅത്ത് നടത്തി. വിരമിക്കുന്ന അദ്ധ്യാപകരായ പി.ടി സുബൈര്‍ മാസ്റ്ററും എം.പി അബൂബക്കര്‍ മാസ്റ്ററും യാത്രയയപ്പ് യോഗത്തില്‍ നന്ദി പറഞ്ഞു. മാക്കൂട്ടം ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സെക്രട്ടറി കെ.കെ അബ്ദുള്‍ ഹമീദ് ചടങ്ങില്‍ സമാപന പ്രസംഗം നടത്തി.