കുന്ദമംഗലം: ദുരിതം വർദ്ധിപ്പിക്കുന്ന കേന്ദ്ര ബജറ്റും, ഇരുട്ടടിയായ വൈദ്യുതി ചാർജ് വർധനവും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ വെൽഫെയർ പാർട്ടി കുന്നമംഗലത്ത് നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജയപ്രകാശൻ മടവൂർ ഉദ്‌ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനദ്രോഹമായ കേന്ദ്ര സർക്കാർ ബജറ്റിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന്റെ വൈദ്യുതി ചാർജ് വർധനവും, കോർപ്പറേറ്റുകളിൽ നിന്നും രണ്ടായിരം കോടി കുടിശ്ശിക പിരിച്ചെടുക്കാതെ സാധാരണക്കാരന്റെ വീടുകൾക്ക് വൈദ്യുതി ചാർജ് വർധിപ്പിച്ച കേരള സർക്കാരും ജനങ്ങൾക്ക് ഇരുട്ടടിയാണ് നൽകിയതെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ആരോപിച്ചു. പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. അബ്ദുറഹ്മാൻ സമാപന പ്രഭാഷണം നടത്തി. പ്രകടനത്തിന് എം. അനീസ്,കെ.എം. ഷമീർ,ടി. കരീം, എൻ.കെ. സുബ്രഹ്മണ്യൻ, കെ.സി.സലീം, കാസിം പടനിലം എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജയപ്രകാശൻ മടവൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നു.