kerala Kerala

തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന് എം ടി സ്മാരകം; പഠന കേന്ദ്രത്തിന് ആദ്യ ഘട്ടത്തില്‍ 5 കോടി

തിരൂര്‍ തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന് എം ടി സ്മാരകം നിര്‍മിക്കുമെന്നും പഠന കേന്ദ്രത്തിന് ആദ്യ ഘട്ടത്തില്‍ 5 കോടി അനുവദിച്ചുവെന്നും മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുമെന്നും നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും […]

kerala Kerala

റോഡുകള്‍ക്കും പാലങ്ങള്‍ക്കും 3061 കോടി; ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 1000 കോടി; അതിവേഗ റെയില്‍ പാതയ്ക്കായി ശ്രമം തുടരും; കെ എന്‍ ബാലഗോപാല്‍

സംസ്ഥാന ബജറ്റില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റോഡുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 1000 കോടി രൂപയും അനുവദിച്ചു. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതിനായുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രൊപൊളീറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. […]

Kerala kerala

പ്രവാസികള്‍ക്കായി ലോക കേരള കേന്ദ്രങ്ങള്‍; പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി; ധനമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ലോക കേരള കേന്ദ്രങ്ങള്‍ എന്ന ആവശ്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഈ പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി രൂപ അനുവദിക്കും. പ്രവാസം ഒട്ടേറെ പേര്‍ക്ക് നഷ്ടക്കച്ചവടമാകുന്നുണ്ട്. ഈ മേഖലയില്‍ വലിയ ബോധവല്‍ക്കരണ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്ന് ബാലഗോപാല്‍ പറഞ്ഞു. കേരള സമ്പദ്ഘടന അതിവേഗ വളര്‍ച്ചയിലാണ്. ആഭ്യന്തര ഉല്‍പാദനം മെച്ചപ്പെട്ടു. ധനം ഞെരുക്കം മറച്ചുവെക്കാന്‍ അല്ല അത് ജനങ്ങളുമായി പറഞ്ഞു പോകാനാണ് ശ്രമിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

kerala Kerala kerala politics

സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു; പെന്‍ഷന്‍ കുടിശിക ഉടന്‍തീര്‍ക്കും; കേരള ബജറ്റ് 2025 അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍. ശമ്പള പരിഷ്‌കരണ തുകയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കും. വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി. സമീപകാല വികസന ചരിത്രം പരിശോധിച്ചാല്‍ കേരള സമ്പദ്ഘടന അതിവേഗ വളര്‍ച്ചയുടെ കാലത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുന്നു. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാന്‍ നടത്തിയ ഇടപെടലുകളാണ് തുണച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര […]

kerala Kerala

സംസ്ഥാന ബജറ്റ് നാളെ; അവസാന ഒരുക്കത്തില്‍ ധനകാര്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള അവസാന സന്പൂര്‍ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളില്‍നിന്ന് വഴിമാറിയുള്ള മാറ്റങ്ങള്‍ കൂടിയാണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ടാകും സംസ്ഥാന ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്. സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ […]

Kerala kerala

ബജറ്റ് കേരള വിരുദ്ധം; മന്ത്രി കെ എന്‍ ബാലഗോപാല്‍

  • 23rd July 2024
  • 0 Comments

കേരള വിരുദ്ധമാണ് ബജറ്റെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വലിയ പ്രതീക്ഷയായിരുന്നുവെന്നും എന്നാല്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു ബജറ്റെന്ന് മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ ആരോഗ്യത്തെയും ആയുസ്സിനും ഭാവിക്കും വേണ്ടി മാത്രമുള്ള പൊളിറ്റിക്കല്‍ ഗിമ്മിക്കായിരുന്നു ബജറ്റ് അവതരണമെന്ന് മന്ത്രി ബാലഗോപാല്‍ വിമര്‍ശിച്ചു. ഫെഡറലിസം എന്ന് പറയാന്‍ സര്‍ക്കാരിന് ഒരു അര്‍ഹതയും ഇല്ലെന്ന് തെളിയിക്കുന്നതാണ് ബജറ്റെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ആകെയുള്ള റിസോഴ്‌സ് എടുത്ത് സ്വന്തം മുന്നണിയുടെ കാര്യം നടത്താന്‍ വേണ്ടി നോക്കുന്നു. ഭക്ഷ്യ സബ്‌സിഡി […]

National Trending

10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ; വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇ വൗച്ചര്‍ നല്‍കും; പലിശയില്‍ മൂന്നു ശതമാനം വരെ ഇളവ്

  • 23rd July 2024
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് പത്തു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഓരോ വര്‍ഷവും ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന് ഈ വൗച്ചര്‍ നല്‍കും. പലിശയില്‍ മൂന്നു ശതമാനം വരെ ഇളവാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ നൈപുണ്യം ഉറപ്പു വരുത്തുമെന്ന് ധനമന്ത്രി […]

National

പിഎം ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ നിര്‍മിക്കും; എല്ലാ മേഖലയിലും അധിക തൊഴില്‍ കൊണ്ടുവരും; സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി നടപ്പിലാക്കും; നിര്‍മല സീതാരാമന്‍

  • 23rd July 2024
  • 0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 3 കോടി വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ മേഖലയിലും അധിക തൊഴില്‍ കൊണ്ടുവരും. സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക നടപടിയുണ്ടാകും. 20 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റിന്റെ 100 ശാഖകള്‍ സ്ഥാപിക്കുമെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു. പതിനെട്ടാം ലോക്‌സഭയിലെ ആദ്യ കേന്ദ്ര ബജറ്റാണ് നിര്‍മല […]

Kerala

ബജറ്റില്‍ വിഹിതം വെട്ടിക്കുറച്ചു; സി പി ഐ മന്ത്രിമാര്‍ പരാതി അറിയിക്കും

  • 6th February 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ അതൃപ്തി പരസ്യമാക്കി സിപിഐ മന്ത്രിമാര്‍. ബജറ്റില്‍ വിഹിതം കുറഞ്ഞെന്നാണ് ചിഞ്ചു റാണി പരസ്യമായി അറിയിച്ചത്. ഡല്‍ഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞതവണത്തെക്കാള്‍ 40 ശതമാനം വിഹിതം വെട്ടിക്കുറച്ചു. ധനമന്ത്രിയെ വിഷയം ധരിപ്പിച്ചു, പരിഹരിക്കുമെന്നാണ് പ്രതീക്ഷ. സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കാരുതുന്നില്ലെന്നും ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന ബജറ്റിലെ അവഗണനയിലുള്ള അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലും. മുന്നണിയിലും മന്ത്രിസഭയിലും വിഷയം ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടേണ്ട സപ്ലൈക്കോയ്ക്ക് ബജറ്റില്‍ മതിയായ നീക്കിയിരിപ്പ് […]

Kerala

ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ; ഏപ്രിലില്‍; പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കും

  • 5th February 2024
  • 0 Comments

രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതീക്ഷിച്ചത് പോലെ ക്ഷേമപെന്‍ഷനില്‍ സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടില്ല. എന്നാല്‍, കൃത്യമായി പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. കുടിശ്ശികയുള്ള ആറ് ഗഡുക്കളില്‍ ഒരു ഗഡു ഡി.എ നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിത്വം നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. അധിക വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

error: Protected Content !!