Adventure

വൈറ്റ് വാട്ടര്‍ കയാക്കിങിന് തുടക്കം കുറിച്ചു

കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന പരിപാടിയില്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളുടെയും […]

Local

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 ന് രണ്ട് മണി വരെ. ഫോണ്‍ – 0495 2383220. ഐ.ടി.ഐ  പ്രവേശനം ചാത്തമംഗലം ഐ.ടി.ഐ യിലെ പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 27 ന് രാവിലെ ഒന്‍പത് മണിക്ക് നടത്തും. ഇന്‍ഡക്‌സ് മാര്‍ക്ക് 235 ന് മുകളിലുളളവര്‍ക്ക് പങ്കെടുക്കാം. കുടതല്‍ വിവരങ്ങള്‍ക്ക് ചാത്തമംഗലം ഐ.ടി.ഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ […]

Sports

കാൽ പന്ത് കളിയുടെ പ്രതീക്ഷയാണ്, അഭിമാനമാണ് നവാസ്

കുന്ദമംഗലം : “നവാസ്, നിങ്ങൾക്കിതർഹതപ്പെട്ടതാണ്, ഫുട്ബോൾ രക്തത്തിലലിഞ്ഞു ചേർന്ന എന്റെ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ ” കെ എഫ് ടി സി ഭാരവാഹിയായ പ്രസാദ് വി.ഹരിദാസന്റെ വാക്കുകളാണിത്. ആ വാക്കുകൾ ആരെ കുറിച്ചെന്നല്ലേ? കുന്ദമംഗലത്തുക്കാരുടെ അഭിമാനമായി മാറിയ കോച്ച് പി.നവാസ് റഹ്മാനെ കുറിച്ച്. സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടൂർണ്ണമെൻറിൽ നവാസ് പരിശീലിപ്പിച്ച കോഴിക്കോട് ജില്ലാ ടീം ജേതാക്കളായ ശേഷം എഴുതിയ കുറിപ്പാണിത്. ആ വാക്കുകൾ വളരെ ശരിയാണ് പി.നവാസ് റഹ്മാന്റെ ജീവിതത്തിൽ കാൽപന്ത് കളി അലിഞ്ഞു […]

News

കുന്ദമംഗലത്ത് വന്‍ കള്ളനോട്ട് വേട്ട

കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലം വരട്ട്യാക്ക്‌ സ്വദേശി ഷമീറിന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഉച്ചയോട് കൂടി പ്രതിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. പോലീസ് പരിശോധന നടത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. പിലാശ്ശേരി സ്‌കൂളിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചത്‌, ഈ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്നതിനുപയോഗിച്ച മെഷീനും പോലീസ് കണ്ടെത്തി. കൃത്യമായ തുക എത്രയെന്ന് പോലീസ് കണക്കാക്കിയിട്ടില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ തുക […]

News

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും, എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചവരെയും, ഒരു വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയും എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്‍കി ആദരിക്കുന്നു. 27ാം തിയ്യതി ശനി ഉച്ചക്ക് 2 മണിക്ക് ചാത്തമംഗലം REC ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. […]

Sports

ഓളത്തില്‍ വേഗത്തിന്റെ തുഴയെറിയാന്‍ താരങ്ങളെത്തി

മലബാര്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ തുഴയെറിയുന്ന താരങ്ങള്‍ക്ക് നഗരത്തിന്റെ ആവേശോജ്ജ്വല സ്വീകരണം.  വിദേശ താരങ്ങളടക്കം 20 പേര്‍ക്കാണ് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പരിസരത്ത് സ്വീകരണം നല്‍കിയത്.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേശ്ശരി,  ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എല്ലാ കായികപ്രേമികളെയും പ്രോത്സാഹിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. കായികമേഖലെയെ പോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കായിക മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ […]

Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടും: കേരള കോണ്‍ഗ്രസ്സ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കിടാൻ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ ധാരണയിലെത്തി. ആദ്യ ടേമില്‍ ജോസ് കെ. മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കളത്തിങ്കല്‍ പ്രസിഡന്റ് ആകും. രണ്ടാം ടേമില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായി. ഇരുവിഭാഗങ്ങളും രണ്ടു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് പ്രസിഡണ്ട് സ്ഥാനം വിവാദത്തിലായത് നേരത്തെ തന്നെ വിഭാഗീയത പിടിമുറുക്കിയ കേരള കോണ്‍ഗ്രസിൽ തിരഞ്ഞെടുപ്പ് പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം […]

Culture

ഉദ്ഘാടനത്തിനെത്തി വൃദ്ധസദനത്തിലെ അതിഥികള്‍: ശ്രദ്ധയാകര്‍ഷിച്ച് സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍

കൊടുവള്ളി; ആരോരുമില്ലാത്തവരുടെ ഉദ്ഘാടന കര്‍മ്മം കൊണ്ട് ശ്രദ്ദേയമായി വെണ്ണക്കാട്‌ തൂക്ക്പാലത്തിന് സമീപം പുതുതായി ആരംഭിച്ച സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍. കുന്ദമംഗലത്തുകാരനായ മുഹ്‌സിന്‍ ഭൂപതി ആരംഭിച്ച സ്പൂണ്‍ മീടേസ്റ്റി കിച്ചണില്‍ വെള്ളിമാടുകുന്ന് അനാഥമന്തിരത്തില്‍ നിന്നും എത്തിയ രണ്ട് അതിഥികളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ ഉദ്ഘാടനത്തിന് പോവുമ്പോള്‍ സന്തോഷം നല്‍കുന്ന ഈ പ്രവൃത്തി ഏറെ ശ്രദ്ധേയമായി. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിമാട് കുന്നിലെ അനാഥമന്തിരത്തില്‍ നിന്നും ഉദ്ഘാടനത്തിമെത്തിയ പൊന്നമ്മയുടെ കഥ കരളലിയിക്കുന്നതാണ്. […]

Local

അറിയിപ്പ്

സൈക്കോളജി അപ്രന്റിസ് : താല്‍ക്കാലിക നിയമനം മാനന്തവാടി ഗവ. കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ജൂലൈ 27 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലീനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ ഓരോ കോപ്പി എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ – 04935240351. പ്രൊജക്ട് അസിസ്റ്റന്റ് : താല്‍ക്കാലിക […]

News

സമൂഹത്തില്‍ സദാചാര പോലീസിംഗ് വളര്‍ന്നു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നത്: എം.സി ജോസഫൈന്‍

കോഴിക്കോട് : സമൂഹത്തില്‍ സദാചാര പോലീസിംഗ് വളര്‍ന്നു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. സ്ത്രീയും പുരുഷനും സ്വാഭാവികമായി ഇടപെടാനുള്ള അന്തരീക്ഷം കേരളീയ സമൂഹത്തില്‍ വളരേണ്ടതുണ്ട്. സമൂഹത്തിന്റെ ആരോഗ്യകരമായ സദാചാരം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്, ഇത് സദാചാര പോലീസിങ്ങിലൂടെയല്ല നടപ്പിലാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അദാലത്തില്‍ 87 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 14 പരാതികള്‍ പരിഹരിച്ചു.68 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. […]

error: Protected Content !!