സൈക്കോളജി അപ്രന്റിസ് : താല്‍ക്കാലിക നിയമനം
മാനന്തവാടി ഗവ. കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ജൂലൈ 27 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലീനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ ഓരോ കോപ്പി എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ – 04935240351.
പ്രൊജക്ട് അസിസ്റ്റന്റ് : താല്‍ക്കാലിക നിയമനം
കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയവരും 28 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. പരിചയം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസം 18000 രൂപ വേതനം ലഭിക്കും. നിയമനം ലഭിക്കുന്നപക്ഷം പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രോജ്ക്ട് കാലാവധി വരെ കോണ്‍ട്രാക്ട് നീട്ടിക്കൊടുക്കാന്‍ സാധ്യതയുണ്ട്. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ ഉള്‍പ്പെടെയുളള അപേക്ഷ ആഗസ്റ്റ് രണ്ടിനകം പ്രിന്‍സിപ്പാള്‍, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പോസ്റ്റ്, കോഴിക്കോട് – 673018 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ – 0495 2320694.
സാനിറ്റേഷന്‍ വര്‍ക്കര്‍ നിയമനം
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ താത്കാലിക നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജൂലൈ 30 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത – ഏഴാം ക്ലാസ്സ്, പ്രായപരിധി – 18 നും 50 നും മദ്ധ്യേ. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുനന സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാര്‍കാര്‍ഡും സഹിതം രാവിലെ 10 മണിക്കകം വെസ്റ്റ്ഹിലിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണം. ഫോണ്‍ 0495 2382314.
ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത ആഗസ്റ്റ് മാസം കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തീയതി, സ്ഥലം എന്നി ക്രമത്തില്‍ : ആഗസ്റ്റ് അഞ്ചിന് കണ്ണൂര്‍ – ടൗണ്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാള്‍(ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ (സിംഗിള്‍ ബെഞ്ച്), ആറ്, ഏഴ് തീയതികളില്‍ തലശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍ (ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ആന്റ് & ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ (ഡിവിഷന്‍ ബെഞ്ച്), എട്ട്, ഒന്‍പത് തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ (ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് & ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ (ഡിവിഷന്‍ ബെഞ്ച്), ഡിവിഷന്‍ ബെഞ്ച് സിറ്റിംഗ് പൂര്‍ത്തിയായതിനു ശേഷം സിംഗില്‍ ബെഞ്ച് സിറ്റിംഗ് ആരംഭിക്കും. ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ (സിംഗില്‍ ബെഞ്ച്), പങ്കെടുക്കും. പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും.
ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി
സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട്. ഫോണ്‍ 0495 2723666, 0495 2356591.