കൊടുവള്ളി; ആരോരുമില്ലാത്തവരുടെ ഉദ്ഘാടന കര്‍മ്മം കൊണ്ട് ശ്രദ്ദേയമായി വെണ്ണക്കാട് തൂക്ക്പാലത്തിന് സമീപം പുതുതായി ആരംഭിച്ച സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍. കുന്ദമംഗലത്തുകാരനായ മുഹ്‌സിന്‍ ഭൂപതി ആരംഭിച്ച സ്പൂണ്‍ മീടേസ്റ്റി കിച്ചണില്‍ വെള്ളിമാടുകുന്ന് അനാഥമന്തിരത്തില്‍ നിന്നും എത്തിയ രണ്ട് അതിഥികളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ ഉദ്ഘാടനത്തിന് പോവുമ്പോള്‍ സന്തോഷം നല്‍കുന്ന ഈ പ്രവൃത്തി ഏറെ ശ്രദ്ധേയമായി.
സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിമാട് കുന്നിലെ അനാഥമന്തിരത്തില്‍ നിന്നും ഉദ്ഘാടനത്തിമെത്തിയ പൊന്നമ്മയുടെ കഥ കരളലിയിക്കുന്നതാണ്. എറണാകുളം സ്വദേശിയായ പൊന്നമ്മ ഭര്‍ത്താവിന്റെ മരണ ശേഷം തന്റെ 3 മക്കളേയും ഏറെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. രണ്ട് പെണ്‍മക്കളെ കല്ല്യാണം കഴിച്ചയച്ചു. എന്നാല്‍ നല്ല നിലയിലായ മക്കള്‍ 2 വര്‍ഷം മുന്‍പ് അമ്മയെ ഉപേക്ഷിച്ചു. ഉദ്ഘാടനത്തിനെത്തിയ പട്ടാമ്പി സ്വദേശിയായ കുഞ്ഞാലന്‍ മൊയ്ദീന്‍ വെട്ട് കല്ല് കാലില്‍ വീണ് കാലിന്റെ സ്വാദീനം നഷ്ടപ്പെട്ടയാളാണ്. അവിവാഹിദനായ ഇദ്ദേഹവും വെള്ളിമാടുകുന്നില്‍ കഴിയുന്നു.
കലക്ടറുടെ പ്രത്യേക അനുമദിയോടുകൂടിയാണ് കായക്കല്‍ അഷ്‌റഫ്, മുഹ്‌സിന്‍. റിയാസ് എന്നിവര്‍ ഇവരെ ഉദ്ഘാടനത്തിനായി എത്തിച്ചത്. വൃദ്ധസദനത്തിലെ മുഴുവന്‍ പേര്‍ക്കും ഉദ്ഘാടനത്തോടനുബന്ധിച്ച് മധുര പലഹാരം വിതരണവും 29ാം തിയ്യതി ഉച്ചഭക്ഷണവും നല്‍കും.