കേരളത്തിലെ ഹോട്ടല്‍ ജനറല്‍ മാനേജര്‍മാരുടെ വാര്‍ഷിക സംഗമം കൊച്ചിയില്‍
കൊച്ചി: കേരള ഹോട്ടല്‍ ജനറല്‍ മാനേജേഴ്‌സ് ക്ലബ് (KHGMC) സംഘടിപ്പിച്ച മൂന്നാമത് വാര്‍ഷിക സംഗമം കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ശ്രദ്ധേയമായി. സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഡീലക്‌സ്, ഹെറിറ്റേജ് ക്ലാസിഫൈഡ് ഹോട്ടലുകള്‍ വരെയുള്ള 250-ലധികം ജനറല്‍ മാനേജര്‍മാര്‍ പങ്കെടുത്ത സമ്മേളനം കേരളത്തിലെ ആതിഥേയ മേഖലയിലെ പ്രധാന സംഗമങ്ങളിലൊന്നായി.കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതിഥേയ രംഗത്ത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജനറല്‍ മാനേജര്‍മാരെ […]









