National News

കഴിക്കാത്ത സമൂസയുടെ തുകയും ബില്ലില്‍ ചേർത്തു;ഹോട്ടലുടമയെ അടിച്ചുകൊന്നു

  • 15th November 2021
  • 0 Comments

ഹോട്ടല്‍ ബില്ലില്‍ കഴിക്കാത്ത സമൂസയുടെ തുക എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ അടിച്ചു കൊലപ്പെടുത്തി. മധുരയിലാണ് സംഭവം.മധുര കെ പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയ്‌നിങ് കോളേജിന് മുന്നിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവാണ് ഉടമയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഹോട്ടലില്‍ നിന്നും ഇഡ്ഡലിയാണ് കഴിച്ചിരുന്നത്. ബില്ലില്‍ സമൂസ കഴിച്ചതിന്റെ തുകയും ചേര്‍ത്തിരുന്നു. ഇതില്‍ പരാതിപ്പെട്ടതോടെയാണ് കണ്ണന്‍ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും ഹോട്ടല്‍ ഉടമയായ മുത്തുകുമാര്‍ വാദിച്ചത് ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന […]

information

കൊറോണ പ്രതിരോധം- ഹോട്ടല്‍/ഹോംസ്റ്റേ/റിസോര്‍ട്ട് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടത്

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോട്ടല്‍,ഹോംസ്റ്റേ,റിസോര്‍ട്ട് എന്നിവിടങ്ങളിലെ ജീവനക്കാര്‍ കൈക്കൊള്ളേണ്ട  മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.  അതിഥികളുമായി ഇടപെഴകുമ്പോള്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. വ്യക്തികളുടെ മുറികള്‍, ടോയ്ലറ്റുകള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മുറികള്‍ വൃത്തിയാക്കാന്‍ ബ്ലീച്ച് സൊലൂഷനോ ഫീനോളോ ഉപയോഗിക്കുക.  മാസ്‌കുകള്‍ ധരിക്കുകയും സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകണം. അതിഥികള്‍ ഒഴിയുന്ന സമയത്ത് മുറിയിലെ എ.സി ഓഫ് ചെയ്ത് ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പ് വരുത്തണം.  രോഗലക്ഷണങ്ങളുളള […]

Local

കുന്ദമംഗലത്ത് ഓടയിലെ മാലിന്യം; വൃന്ദാവന്‍ ഹോട്ടല്‍ പൂട്ടി

കുന്ദമംഗലം; കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് ഓടയിലൂടെ മാലിന്യം ഒഴുക്കിവിട്ടതില്‍ കുന്ദമംഗലത്തെ വൃന്ദാവന്‍ ഹോട്ടല്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും പൂട്ടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ ഓടയിലൂടെ മാലിന്യം ഒഴുക്കിവിട്ട് അസഹനീയമായ ദുര്‍ഗന്ധം വന്നതോടെ വഴിയാത്രക്കാര്‍ക്കും സമീപത്തെ ഓട്ടോ തൊഴിലാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കുകയായിരുന്നു. ഇത് കുന്ദമംഗലം ന്യൂസ് നേരത്തെ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോദനയില്‍ ഹോട്ടലിന് പതിനായിരം രൂപ പിഴയും ഹോട്ടല്‍ അടച്ചുപൂട്ടാനുള്ള […]

Culture

ഉദ്ഘാടനത്തിനെത്തി വൃദ്ധസദനത്തിലെ അതിഥികള്‍: ശ്രദ്ധയാകര്‍ഷിച്ച് സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍

കൊടുവള്ളി; ആരോരുമില്ലാത്തവരുടെ ഉദ്ഘാടന കര്‍മ്മം കൊണ്ട് ശ്രദ്ദേയമായി വെണ്ണക്കാട്‌ തൂക്ക്പാലത്തിന് സമീപം പുതുതായി ആരംഭിച്ച സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍. കുന്ദമംഗലത്തുകാരനായ മുഹ്‌സിന്‍ ഭൂപതി ആരംഭിച്ച സ്പൂണ്‍ മീടേസ്റ്റി കിച്ചണില്‍ വെള്ളിമാടുകുന്ന് അനാഥമന്തിരത്തില്‍ നിന്നും എത്തിയ രണ്ട് അതിഥികളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ ഉദ്ഘാടനത്തിന് പോവുമ്പോള്‍ സന്തോഷം നല്‍കുന്ന ഈ പ്രവൃത്തി ഏറെ ശ്രദ്ധേയമായി. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിമാട് കുന്നിലെ അനാഥമന്തിരത്തില്‍ നിന്നും ഉദ്ഘാടനത്തിമെത്തിയ പൊന്നമ്മയുടെ കഥ കരളലിയിക്കുന്നതാണ്. […]

error: Protected Content !!