കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കിടാൻ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ ധാരണയിലെത്തി. ആദ്യ ടേമില്‍ ജോസ് കെ. മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കളത്തിങ്കല്‍ പ്രസിഡന്റ് ആകും. രണ്ടാം ടേമില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായി.
ഇരുവിഭാഗങ്ങളും രണ്ടു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് പ്രസിഡണ്ട് സ്ഥാനം വിവാദത്തിലായത് നേരത്തെ തന്നെ വിഭാഗീയത പിടിമുറുക്കിയ കേരള കോണ്‍ഗ്രസിൽ തിരഞ്ഞെടുപ്പ് പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ച വരെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ധാരണയായത്.