ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 ന് രണ്ട് മണി വരെ. ഫോണ്‍ – 0495 2383220.
ഐ.ടി.ഐ പ്രവേശനം
ചാത്തമംഗലം ഐ.ടി.ഐ യിലെ പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 27 ന് രാവിലെ ഒന്‍പത് മണിക്ക് നടത്തും. ഇന്‍ഡക്‌സ് മാര്‍ക്ക് 235 ന് മുകളിലുളളവര്‍ക്ക് പങ്കെടുക്കാം. കുടതല്‍ വിവരങ്ങള്‍ക്ക് ചാത്തമംഗലം ഐ.ടി.ഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2988988.
ഐ.എച്ച്.ആര്‍.ഡി : റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2019 ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിംഗ് (പി.ജി.ഡി.എ.ഇ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്ക്‌സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ അറിയാം. കൂടാതെ ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് അഞ്ച് വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ആഗസ്റ്റ് 12 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ഡിസംബര്‍ 2019-ലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള (2010 സ്‌കീമിലെ രണ്ടാം സെമസ്റ്റര്‍ ഡി.ഡി.റ്റി.ഒ.എ, രണ്ടാം സെമസ്റ്റര്‍ പി.ജി.ഡി.സി.എ) പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ആഗസ്റ്റ് 20-ന് മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി ആഗസ്റ്റ് 30 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
പാര്‍ടൈം കമ്പ്യൂട്ടര്‍ ലക്ചറര്‍ : അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലെ കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ ഒഴിവുളള പാര്‍ടൈം കമ്പ്യൂട്ടര്‍ ലക്ചറര്‍ തസ്തികയിലേക്ക് എം.സി.എ അല്ലെങ്കില്‍ ബി.ടെക് ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്യുവേഷനും പി.ജി.ഡി,സി.എ ഏതെങ്കിലും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ സഹിതം കോഴിക്കോട് ഇ.എം.എസ് സ്മാരക പരിശീലന കേന്ദ്രത്തില്‍ ജൂലൈ 29 ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജി.ഐ.എഫ്.ഡി സെന്ററിലെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 27 ന് കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ 26 ന് രാവിലെ 10 മണിക്കകം മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്‌നിക്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.