കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലം വരട്ട്യാക്ക് സ്വദേശി ഷമീറിന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഉച്ചയോട് കൂടി പ്രതിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്.
പോലീസ് പരിശോധന നടത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. പിലാശ്ശേരി സ്‌കൂളിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചത്, ഈ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്നതിനുപയോഗിച്ച മെഷീനും പോലീസ് കണ്ടെത്തി.
കൃത്യമായ തുക എത്രയെന്ന് പോലീസ് കണക്കാക്കിയിട്ടില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ തുക എത്രയെന്ന് വ്യക്തമാവുകയുള്ളു എന്ന് പോലീസ് അറിയിച്ചു.