Kerala

മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ച ശ്രമം; കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടു

മൂഴിക്കല്‍: മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനായിരുന്നു ശ്രമം എന്നാല്‍ പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കവര്‍ച്ച ശ്രമം. കവര്‍ച്ചക്കാര്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഓമശ്ശേരിയിലും തോക്കുചൂണ്ടി കവര്‍ച്ച നടന്നിരുന്നു. അതിനാല്‍ പോലീസ് വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്.

Kerala

ഓമശ്ശേരി ജ്വല്ലറിയിലെ കവര്‍ച്ച: പ്രതികള്‍ ബംഗ്ലാദേശ് സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ഓമശ്ശേരി :ഓമശ്ശേരി ജ്വല്ലറിയിലെ കവര്‍ച്ച കേസിലെ മൂന്ന് പ്രതികളും ബംഗ്ലാദേശ് സ്വദേശികളെന്ന് സ്ഥിരീകരിച്ചു. പ്രതികള്‍ താമസിച്ചിരുന്ന പൂളപൊയ്യിലിലെ മുറിയില്‍ പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് ് പ്രതികള്‍ ബംഗ്ലാദേശുകാരെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതികള്‍ ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍രേഖയാണെന്നും് മഹാരാഷ്ട്രയിലെ താനെയില്‍നിന്നാണ് ഇവര്‍ ഇത് നിര്‍മിച്ചതെന്നും പോലീസ് സംശയിക്കുന്നു. അതേസമയം ജ്വല്ലറിയില്‍ ഇന്നലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുത്തു. രാവിലെ പത്തരയോടെ പോലീസും വിദഗ്ധസംഘവും സംഭവസ്ഥലത്തെത്തി. അടച്ചിട്ട മുറിയില്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളവും ലഭിച്ചതായി […]

അൽമദ്രസത്തു സുന്നിയ്യയിൽ രക്ഷാകർതൃ സംഗമം

കുന്ദമംഗലം: അൽ മദ്രസത്തു സുന്നിയ്യ രക്ഷാകർതൃ സംഗമം മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം അഷ്റഫ് സഖാഫി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് കെ.ആലിക്കുട്ടി ഹാജി, പി.അഹമ്മദ് കുട്ടി ഹാജി, എം.പി ആലി ഹാജി, സി.സലീം, ആശിഖ് ലത്തീഫി, റസാഖ് മുസ് ലിയാർ പ്രസംഗിച്ചു.ഭാരവാഹികൾ അബൂബക്കർ കുന്ദമംഗലം (പ്ര. സി) എം.പി റസാഖ്, .സലീം ചേരിക്കമ്മൽ (വൈ. പ്രസി) അഷ്റഫ് സഖാഫി (ജന. സെക്ര) കെ അബ്ദുൽ ലത്തീഫ് ,ഷാജഹാൻ മൂത്തിടക്കാട്ട് ( […]

സാഹിത്യോത്സവത്തിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി

കുന്ദമംഗലം: കളരിക്കണ്ടിയിൽ നടന്ന പതിമംഗലം സെക്റ്റർ എസ്.എസ്.എഫ് സാഹിത്യോത്സവത്തിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി, കളരിക്കണ്ടി, പടനിലം യൂണിറ്റുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനം, നേടി. പി.ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് , കാർട്ടൂണിസ്റ്റ് അനീഷ് പെരുമണ്ണ ട്രോഫി വിതരണം ചെയ്തു. . എസ്.എസ് എഫ് ജില്ലാ സിക്രട്ടറി അബ്ദുൽ വാഹിദ് സഖാഫി. സന്ദേശ പ്രഭാഷണം നടത്തി .ഉബൈദ് പടനിലം അധ്യക്ഷത വഹിച്ചു. ഇ.കെ മൊയ്തീൻ കുട്ടി സഖാഫി ഒ.കെ സൈഫുദ്ധീൻ, ഷുഹൈബ്, […]

ഉല്ലാസ പറവകൾ അദ്ധ്യാപക ശിൽപശാല

പെരിങ്ങൊളം : ഉല്ലാസപ്പറവകൾ ആരോഗ്യ വിദ്യാഭ്യാസ ജീവിത നൈപുണി വികസന പദ്ധതി കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിങ്ങാളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക പരിശീലന പദ്ധതി ഡി.ഡി.ഇ ഇ സുരേഷ് കുമാർ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ആർ.വി.ജാഫർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡയറ്റ് എൻസിപ്പൽ കെ.വി.പത്മനാഭൻ ,ഡയറ്റ് ഫാക്കൽറ്റി ബിന്നു ,പ്രിൻസിപ്പൽ അജിത ,ഹെഡ്മിസ്ട്രസ് ദീപ എം.ആർ ,വി.അഷ്റഫ് ,രാമചന്ദ്രൻ ,ഗഫൂർ എന്നിവർ സംസാരിച്ചു

ബൈക്കിലെത്തി കത്തി ചൂണ്ടി ലോറി ഡ്രൈവറുടെ 21, 000 രൂപ കവർന്നു

കുന്ദമംഗലം :ബൈക്കിലെത്തിയ ഇരുവർ കത്തി ചൂണ്ടിലോറി ഡ്രൈവറുടെ 21,400 ,രൂപ കവർന്നു .ഇന്ന് പുലർച്ചെ നാലിന് പാലക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം .കാരന്തൂർ ഭാഗത്ത് നിന്നും ബൈക്കിലെത്തിയ ര ണ്ടു പേരാണ് ലോറിയിലെ ഡ്രൈവർക്കു നേരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നത് .ലോറി ഡ്രൈവറും ഉടമയും മായ ഛത്തിസ് ഘട് സ്വദേശി ബിലായിലെ മുഹമ്മദ് ഇ നായത്ത് കുന്ദമം ഗലംപോലീസിൽ പരാതി പെട്ടെങ്കിലും അന്യസംസ്ഥാന ലോറിലായത് കാരണം പോലീസിന് പരാതി നൽകാത്തത് കാരണം […]

Local

എസ്ആര്‍ ചന്ദ്രന്‍ അനുശോചന യോഗം നടത്തി

കുന്ദമംഗലം: നന്മ കുന്ദമംഗലം മേഖല കമ്മറ്റി അനുശോചന യോഗം നടത്തി. മണിരാജ് പൂനൂര്‍ സ്വാഗതം പറഞ്ഞു, പ്രദീപ് ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു, വിജയന്‍ വി നായര്‍, വിജയന്‍ കാരന്തൂര്‍, മാവൂര്‍ വിജയന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, സോമന്‍ കാരന്തൂര്‍, അബൂബക്കര്‍ കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു

Sports

വോളിബോള്‍ രംഗത്ത് കുന്ദമംഗലത്തിന്റെ അഭിമാനം; യൂസുഫ് കാരന്തൂരിന് ജന്മനാടിന്റെ ആദരം

കുന്ദമംഗലം: നാല് പതിറ്റാണ്ട് കാലം വോളിബോള്‍ രംഗത്ത് കരുത്തുറ്റ പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്ത കുന്ദമംഗലത്തിന്റെ അഭിമാനമായ കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ക്ലബിലെ യൂസുഫിനെ നാട്ടുകാര്‍ ഉജ്വല സ്വീകരണം നല്‍കി. . പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തിന് ശേഷം പൂര്‍ണമായും വോളിബോളിന് വേണ്ടി ചിലവഴിക്കുന്നതിന് പ്രോത്സാഹനമായും കഴിഞ്ഞ കാലത്തെ മികവുറ്റ പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ട് നാട്ടുകാര്‍ നല്‍കിയ ആദരത്തില്‍ പാറ്റേണ്‍ ക്ലബ്ബിലെ കുട്ടികളും പ്രമുഖരും നാട്ടുകാരും ചേര്‍ന്ന് വീട്ടില്‍ […]

Kerala

ചുരം നവീകരണ പ്രവൃത്തികള്‍ നാടിന് സമര്‍പ്പിച്ചു

താമരശേരി : താമരശേരി ചുരം റോഡില്‍ പൂര്‍ത്തിയായ നവീകരണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. വനഭൂമി വിട്ടു കിട്ടിയതിന്റെ ഭാഗമായി വീതി കൂട്ടി നവീകരിച്ച മൂന്ന്, അഞ്ച് വളവുകളില്‍ പൂര്‍ത്തിയായ പ്രവൃത്തികളും രണ്ടാം വളവിനും ചിപ്പിലിത്തോടിനുമിടയില്‍ പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചുരം വികസനത്തിന്റെ ഭാഗമായി അഞ്ച് വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ആറ് കോടി ചെലവഴിച്ച് മൂന്ന്, അഞ്ച് വളവുകള്‍ നവീകരിച്ചത്. സംരക്ഷണ […]

Local

മൂരാട് റെയിൽവേ പാലം: ട്രാക്ക് നിർമ്മാണത്തിനുള്ള ഭൂമികൈമാറ്റം പൂർണമായി.

മൂരാട് : മൂരാട് റെയിൽവേ പാലം ഒന്നാംഘട്ട ട്രാക്ക് നിർമ്മാണത്തിനുള്ള ഭൂമി പൂർണ്ണമായും റെയിൽവേക്ക്  കൈമാറി.ഏറ്റെടുക്കേണ്ട ഭൂമിയിൽ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് ഭൂമികൈമാറ്റം പൂർണമായത്. 2018 ഏപ്രിലിൽ ഭൂമിയേറ്റടുക്കൽ ഭൂരിഭാഗം പൂർത്തിയായെങ്കിലും കള്ളുഷാപ്പ് സ്ഥിതിചെയ്യുന്ന ഭൂമി ഏറ്റെടുക്കലുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുകയായിരുന്നു.   കൊയിലാണ്ടി എം എൽ എ കെ  ദാസനും ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ലാന്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ പി പ്രേമനും സഹ ജീവനക്കാരും ശക്തമായി ഇടപെട്ടതിന് ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്. […]

error: Protected Content !!