പെരിങ്ങൊളം : ഉല്ലാസപ്പറവകൾ ആരോഗ്യ വിദ്യാഭ്യാസ ജീവിത നൈപുണി വികസന പദ്ധതി കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിങ്ങാളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക പരിശീലന പദ്ധതി ഡി.ഡി.ഇ ഇ സുരേഷ് കുമാർ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ആർ.വി.ജാഫർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡയറ്റ് എൻസിപ്പൽ കെ.വി.പത്മനാഭൻ ,ഡയറ്റ് ഫാക്കൽറ്റി ബിന്നു ,പ്രിൻസിപ്പൽ അജിത ,ഹെഡ്മിസ്ട്രസ് ദീപ എം.ആർ ,വി.അഷ്റഫ് ,രാമചന്ദ്രൻ ,ഗഫൂർ എന്നിവർ സംസാരിച്ചു