വികസന പാതയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് -മന്ത്രി കെ കെ ശൈലജ
കോഴിക്കോട് മെഡിക്കൽ കോളേജ് വികസന പാതയിൽ വലിയ മുന്നേറ്റം നടത്തി വരികയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ.മെഡിക്കൽ കോളേജിലെ പമ്പ് ഹൗസ്, ആർദ്രം പദ്ധതി ഒ പി ടിക്കറ്റ് കൗണ്ടറുകൾ, 16 സ്ലൈസ് സി ടി സ്കാനർ, യു എസ് ജി സ്കാനർ, ഓർത്തോ ഐ സി യു പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലിനജലശേഖരണ സംവിധാനത്തിൻ്റെ പ്രവർത്തനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. […]








