Kerala

ജസ്പ്രീത് സിംഗിന്റെ മരണം; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു

മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഉത്തര്‍ പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു. കോളജ് പ്രിന്‍സിപ്പലിനെ കെഎസ്യു പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. അതേസമയം സഹോദരന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് പങ്കുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും സഹോദരി മനീഷ പ്രതികരിച്ചു. പ്രിന്‍സിപ്പലും എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റും പക്ഷപാതം കാണിച്ചു. രണ്ടുതവണ കണ്ടോനേഷന്‍ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിന്‍സിപ്പല്‍ മറച്ചുവെച്ചു. ജസ്പ്രീത് സിംഗ് നാലാം സെമസ്റ്ററില്‍ മാത്രമാണ് കണ്ടോനേഷന് അപേക്ഷ […]

Local

അന്താരാഷ്ട്ര വനിതാ ദിനാഘോഷം- വിവിധ പരിപാടികള്‍ നടത്തി

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. ‘സധൈര്യം മുന്നോട്ട്’ എന്ന വിഷയത്തില്‍  സെമിനാറും വായ്പാ വിതരണവും സംഘടിപ്പിച്ചു.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനിതാവികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം അഡ്വ.കെ.പി.സുമതി അദ്ധ്യക്ഷ വഹിച്ചു. വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് രണ്ട് കോടിയിലധികം രൂപയുടെ വായ്പാ വിതരണം നടത്തി.   സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം ടി.വി. മാധവി അമ്മ വായ്പകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ […]

National

ഡല്‍ഹി കലാപം; ട്ടഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കമെന്ന് സുപ്രീം കോടതി. ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബഞ്ച് അഭ്യര്‍ഥിച്ചു. ഒരു മാസത്തേക്ക് ഹര്‍ജികള്‍ നീട്ടിവച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മാറ്റിവച്ച ഹര്‍ജികളെല്ലാം വേഗത്തില്‍ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം […]

Local

പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളവെടുപ്പ് നടത്തി

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 23 ല്‍ വനിതകളുടെ കൂട്ടായ്മയില്‍ ഉണ്ടാക്കിയ പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളവെടുപ്പ് നടത്തി. പൂനൂര്‍ പുഴയുടെ തീരത്ത് തൊഴിലുറപ്പ് തെഴിലാളികളും കുടുംബശ്രീ അംഗങ്ങളും ഉള്‍പ്പെട്ട പെണ്‍ കൂട്ടായ്മയില്‍ പയര്‍, പടവലങ്ങ, വഴുതിന, വെണ്ട, മധുര കിഴങ്ങ്, തുടങ്ങിയ പച്ചക്കറികള്‍ ആണ് കൃഷി ചെയ്തത്. വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം മിനി, എം പുഷ്പ, pp നിഷിത, k കൗസു, kv ലളിത, e ഷൈലജ, എ […]

Kerala

കൊറോണ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി; ജനങ്ങളുടെ സഹകരണം അത്യാവശ്യം

കൂടുതൽ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. കൊറോണയുടെ ഒന്നാം ഘട്ടം നിരീക്ഷണം പൂർത്തിയായി. രണ്ടാം ഘട്ടത്തിലെ നിരീക്ഷണ പദ്ധതി യോഗം ആസൂത്രണം ചെയ്തതായി മന്ത്രി പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന പ്രചാരണം ശക്തമാക്കും. ഒന്നാം ഘട്ടത്തിൽ രോഗത്തെ വിജയകരമായി പ്രതിരോധിക്കാനായത് ജനങ്ങളുടെ സഹകരണം കൊണ്ടാണ്. […]

National

ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ

ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന് നിലയില്‍ ഡല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചനകള്‍. രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനമുള്ള നടപടികള്‍ ആരോഗ്യവകുപ്പ് നേരത്തെ തന്നെ […]

Local

സാന്ത്വന സ്പര്‍ഷവുമായി കിടപ്പു രോഗികളുടെ സംഗമം

നരിക്കുനി പഞ്ചായത്തില്‍ കിടപ്പ് രോഗികളുടെ കുടുംബ സംഗമം നടന്നു. എംഎല്‍എ കാരാട്ട് റസാഖ മുഖ്യാതിഥിയായി. തന്റേതല്ലാത്ത കാരണത്താല്‍ രോഗം ബാധിച്ച് കിടപ്പിലാവുകയും പൊതു സമൂഹത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.പാട്ടു പാടിയും, കഥകള്‍ പറഞ്ഞും, പരിചയം പുതുക്കിയും, അനുഭവങ്ങള്‍ പങ്കുവെച്ചുമാണ് പരിപാടി ആഘോഷിച്ചത്.

Local

ഡല്‍ഹി വംശഹത്യ : ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക -സോളിഡാരിറ്റി

കോഴിക്കോട് : പൗരത്വ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം നടത്തിക്കൊണ്ടിരുന്ന ഡല്‍ഹിയില്‍ മുസ്ലിം വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത മുസ്ലിം വംശഹത്യയില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സോളിഡാരിറ്റി. സി.എ.എ., എന്‍.ആര്‍.സി., എന്നിവക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഗോലി മാരോ ജാഥകള്‍ക്ക് ഒത്താശ ചെയ്യുകയും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. […]

Local

അറിയിപ്പുകള്‍

സ്പോര്‍ട്സ്  കിറ്റ് വിതരണം ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയ യൂത്ത് ക്ലബ്ബുകള്‍ക്ക് നെഹ്റു യുവ കേന്ദ്ര രണ്ടാം ഘട്ട സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യും.  മാര്‍ച്ച് അഞ്ച്, ആറ് തിയ്യതികളില്‍ നെഹ്റു യുവ കേന്ദ്ര ഓഫീസിലാണ് വിതരണം.    കൂടിക്കാഴ്ച മാര്‍ച്ച് 18 ന്എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടത്തുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളായ കെസ്‌റു ജോബ് ക്ലബ്  എന്നിവയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച മാര്‍ച്ച് 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രിസഡണ്ടിന്റെ […]

error: Protected Content !!