Local

അധ്യാപക ഒഴിവ്

കുന്ദമംഗലം: ചാത്തമംഗലം ആർ.ഇ.സി. ഗവ.എച്ച്.എസ്.എസ്. ലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ താൽക്കാലിക ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 27-06-2019 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം

Health & Fitness

പുകയില വിരുദ്ധ കോഴിക്കോടിനായി ക്വിറ്റ് ടു കെയര്‍ ക്യാമ്പയിന്‍ ആരംഭിച്ചു

പുകയില വിരുദ്ധ കോഴിക്കോടിനായി ജില്ലാഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും കൈകോര്‍ക്കുന്ന  ക്വിറ്റ് ടു കെയര്‍  ക്യാംപെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു.  ജനകീയ പങ്കാളിത്വത്തോടെ ഭരണം നടപ്പാക്കാനാണ് ജില്ലാ ഭരണകൂടം ആഗ്രഹിക്കുന്നത്, ലഹരി ഉപയോഗം പോലുള്ള സാമൂഹ്യ പ്രശ്‌നങ്ങളെ ചെറുക്കാന്‍ വിദ്യാര്‍ത്ഥികളും സഹകരിക്കുന്നതിലൂടെ നല്ല മാതൃക ഒരുക്കാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പോലീസ്,  എക്‌സൈസ് വകുപ്പുകളുടെ  സഹകരണത്തോടെ ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലാണ് സംഘടിപ്പിച്ചത്. ക്വിറ്റ് കെയര്‍ […]

Local

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

മടവൂര്‍ : ആരാമ്പ്രം ജി.എം.യു പി സ്‌കൂള്‍ ജെആര്‍സി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണവും റാലിയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ.മോഹന്‍ദാസ് വി.കെ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് സജീവന്‍ .പി കെ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ചടങ്ങില്‍ ഹരിദാസന്‍.പി.കെ ,ജയപ്രകാശ് .പി, റിജേഷ്. എന്‍, ജെആര്‍സി കണ്‍വീനര്‍മാരായ സുമ .കെ, വി.ടിഹഫ്‌സ, എന്നിവര്‍ സംസാരിച്ചു. ഉഷ .പി, റഹിയ.കെ, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി

Local

വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്ന നടപടി ആരംഭിച്ചു

  കോഴിക്കോട് : കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സ്‌റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്ന നടപടികള്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളുടെയും മേധാവികള്‍ തങ്ങളുടെ ഓഫീസില്‍ സ്വന്തം വാഹനത്തില്‍ വരുന്ന ജീവനക്കാരുടെ പേര് വിവരങ്ങള്‍ വാഹനത്തിന്റെ നമ്പര്‍ എന്നിവ ഉള്‍പ്പെടെ ഉള്ള ലിസ്റ്റ് കലക്ടറേറ്റിലെ എ വണ്‍  സെക്ഷനില്‍ അടിയന്തിരമായി ഏല്‍പ്പിക്കണമെന്ന് എഡി.എം അറിയിച്ചു. ജൂലായ് 10 മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.

News

മില്‍മയില്‍ മലിന ജലം പുറത്തേക്കൊഴുക്കിവിടുന്നു, നാട്ടുകാര്‍ പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ

പെരിങ്ങളം: കുന്ദമംഗലം മില്‍മ പ്ലാന്റില്‍ നിന്ന് മലിന ജലം ഒഴുക്കി വിടുന്നതായി പരാതി. ഇതിനെത്തുടര്‍ന്ന് മലിന ജലവുമായി നാട്ടുകാര്‍ മില്‍മ മെയിന്‍ ഓഫിസില്‍ പ്രതിഷേധവുമായി എത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പെരിങ്ങളം മില്‍മ പ്ലാന്റില്‍ നിന്നാണ് മലിനജലം ഒഴുക്കിവിട്ടതായി പരാതി. മുന്‍പും പല തവണയും ഇത്തരത്തില്‍ മലിന ജലം ഒഴുക്കി വിട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വാദം. ഇതിനെത്തുടര്‍ന്നാണ് മലിന ജലം ശേഖരിച്ച് നാട്ടുകാര്‍ ഓഫീസിലെത്തിയത്. രാത്രികാലങ്ങളില്‍ മഴയുള്ള സമയത്ത് മലിന ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് പതിവെന്നും ഇത് സമീപത്തെ […]

Kerala

കെയര്‍ഹോമിന്റെ തണലില്‍ ഭാവനയും കുടുംബവും

‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിച്ച ഭാവന സുരേഷ് നിറഞ്ഞ മനസ്സോടെ പറയുന്നു. 32 വര്‍ഷം മുന്‍പ്  തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കോഴിക്കോടെത്തി സ്ഥിരതാമസമാക്കിയതാണ് ട്രാന്‍സ്ജെന്‍ഡറായ ഭാവന. ഷീറ്റ് കൊണ്ട് മറച്ച വീടായിരുന്നു ഞങ്ങളുടേത്. നഷ്ടപ്പെട്ട ആ വീടിന് പകരം  എല്ലാ സൗകര്യവുമുള്ള […]

Local

സമസ്ഥ സ്ഥാപകദിനം ആചരിച്ചു

കൊടുവള്ളി :ഈസ്റ്റ് കിഴക്കോത്ത് ദാറുല്‍ഹുദാ മദ്രസയില്‍ സമസ്ത സ്ഥാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പതാക ഉയര്‍ത്തല്‍ സദര്‍ മുഅല്ലിം മുഹമ്മദ് ഫൈസി വെണ്ണക്കോട് നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന പ്രാര്‍ത്ഥനാ സദസ്സിന് മുസ്തഫ നിസാമി നേതൃത്വം നല്‍കി.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രിതിജ്ഞയും ബോധ വല്‍ക്കരണവും നടന്നു. ശംസുദ്ധീന്‍ റബ്ബാനി സ്വാഗതവും ശംവീല്‍ അശ്അരി നന്ദിയും പറഞ്ഞു

Local

ജില്ലയില്‍ ഇ-ആപ്‌ളിക്കേഷന്‍ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കും

കലക്‌ട്രേറ്റിലും വിവിധ വകുപ്പുകളിലും അപേക്ഷ സമര്‍പ്പിക്കുന്നതിനും  അപേക്ഷകളില്‍ തീരുമാനമാവുന്നതിനും യാതൊരു വിധത്തിലുള്ള കാലതാമസമോ തടസ്സമോ ഉണ്ടാവരുതെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ഇ-ഓഫീസിന്റെ ഭാഗമായുളള, അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഇ- ആപ്‌ളിക്കേഷന്‍ കാര്യക്ഷമമായും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   റവന്യൂ വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മറ്റ് ഓഫീസുകളും ഉള്‍പ്പടെ 28 ഓഫീസുകളിലാണ്  ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്. നാല് താലൂക്ക്, മുഴുവന്‍ വില്ലേജ് ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ […]

Local

അമ്മയ്ക്കൊരു തൊഴിൽ: വേറിട്ട പദ്ധതിയുമായി മടവൂർ എ യു പി സ്കൂൾ

മടവൂർ: അക്കാദമിക മേഖലയിൽ ഉയരുന്നതോടൊപ്പം വേറിട്ട പദ്ധതിയുമായി മടവൂർ എ യു പി സ്കൂൾ. അമ്മയ്ക്കൊരു തൊഴിൽ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനം മടവൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ നിർവ്വഹിച്ചു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ 50 അമ്മമാരെയാണ് ഒന്നാം ഘട്ടത്തിൽ പരിശീലിപ്പിക്കുന്നത്.വീട്ടാവശ്യത്തിനുള്ള ഡിറ്റർജന്റ് പൗഡർ നിർമ്മാണം, കുട്ടികൾക്കാവശ്യമായ കുടകൾ വീട്ടിൽ തന്നെ നിർമ്മിക്കുന്നതിന് കുട നിർമ്മാണം, കുട്ടികളുടെ യൂണിഫോം തയ്ക്കുന്നതിന് തയ്യൽ മെഷീൻ പരിശീലനം […]

Health & Fitness

മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. മെഡിക്കല്‍ കോളേജില്‍ നിന്ന് വിവിധ മരുന്നുവിതരണക്കാര്‍ക്കുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. കുടിശ്ശിക നല്‍കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കുടിശ്ശികയുടെ ആദ്യഘട്ടം നല്‍കുമെന്നും കഴിവതും വേഗം മരുന്നു കമ്പനികള്‍ക്ക് കുടിശ്ശിക മുഴുവനായും നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. മരുന്നുവിതരണം മുടങ്ങുന്നത് മൂലം പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കലക്ടറുടെ ഉറപ്പിന്മേല്‍ […]

error: Protected Content !!