മടവൂർ: അക്കാദമിക മേഖലയിൽ ഉയരുന്നതോടൊപ്പം വേറിട്ട പദ്ധതിയുമായി മടവൂർ എ യു പി സ്കൂൾ. അമ്മയ്ക്കൊരു തൊഴിൽ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനം മടവൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ നിർവ്വഹിച്ചു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ 50 അമ്മമാരെയാണ് ഒന്നാം ഘട്ടത്തിൽ പരിശീലിപ്പിക്കുന്നത്.വീട്ടാവശ്യത്തിനുള്ള
ഡിറ്റർജന്റ് പൗഡർ നിർമ്മാണം, കുട്ടികൾക്കാവശ്യമായ കുടകൾ വീട്ടിൽ തന്നെ നിർമ്മിക്കുന്നതിന് കുട നിർമ്മാണം, കുട്ടികളുടെ യൂണിഫോം തയ്ക്കുന്നതിന് തയ്യൽ മെഷീൻ പരിശീലനം തുടങ്ങിയ മൂന്ന് മേഖലയിലാണ് ഒന്നാം ഘട്ട പരിശീലനം. ഈ വർഷം സ്കൂളിൽ നിന്നും എൽ എസ് എസ് ,യു എസ് എസ്, സ്കോളർഷിപ്പ്
പരീക്ഷയിൽ വിജയം നേടിയ 19 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പി ടി എ പ്രസിഡൻറ് ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മുരളി കൃഷണൻ,ബി പി ഒ വി എം മെഹറലി ,വാർഡ് മെമ്പർ സാബിറ മൊടയാനി, എ പി നസ്തർ, എസ് എസ് ജി കൺവീനർ വി അഹമദ് ശബീർ ,വി ഷക്കീല ടീച്ചർ, പി യാസിഫ്, എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എം അബദുൽ അസീസ് മാസ്റ്റർ സ്വാഗതവും എ പി വിജയകുമാർ നന്ദിയും പറഞ്ഞു.