കോഴിക്കോട് : കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സ്‌റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്ന നടപടികള്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളുടെയും മേധാവികള്‍ തങ്ങളുടെ ഓഫീസില്‍ സ്വന്തം വാഹനത്തില്‍ വരുന്ന ജീവനക്കാരുടെ പേര് വിവരങ്ങള്‍ വാഹനത്തിന്റെ നമ്പര്‍ എന്നിവ ഉള്‍പ്പെടെ ഉള്ള ലിസ്റ്റ് കലക്ടറേറ്റിലെ എ വണ്‍ സെക്ഷനില്‍ അടിയന്തിരമായി ഏല്‍പ്പിക്കണമെന്ന് എഡി.എം അറിയിച്ചു. ജൂലായ് 10 മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.