Local

ഇരിങ്ങല്ലൂര്‍ ജി.എച്ച്.എസ്.എസില്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  • 20th September 2019
  • 0 Comments

ഇരിങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 1 കോടി 20 ലക്ഷം രൂപ വകയിരുത്തി യുപി വിഭാഗത്തിനായി മൂന്നു നിലയിലായി 12 ക്ലാസ് മുറികളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതില്‍ നാല് ക്ലാസ്സ് മുറികളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ചത്. ഒളവണ്ണ പഞ്ചായത്തിലെ നൂറ് വര്‍ഷം പിന്നിട്ട ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഇരിങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ചടങ്ങില്‍ […]

Local

നിര്യാതയായി

  • 20th September 2019
  • 0 Comments

കുന്ദമംഗലം; വെസ്റ്റ് പിലാശ്ശേരി തണ്ടലാംപറമ്പത്ത് മാളു(86) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഇമ്പിച്ചി പെരവന്‍. മക്കള്‍; ശിവദാസന്‍, ജയപ്രകാശന്‍, സഹദേവന്‍, വിജയ ലക്ഷ്മി, വിനോദ് മരുമക്കള്‍; മൈദിലി, സതി, ബിജിന, പ്രശാന്ത് കുമാര്‍, സുനിഷ. സംസ്‌കാരം 2 മണിക്ക് വീട്ടുവളപ്പില്‍

Kerala News

പാസ്‌വേഡ് ഫ്ലവറിങ്ങ് ക്യാമ്പ്

  • 20th September 2019
  • 0 Comments

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നടക്കുന്ന പാസ് വേഡ് 2019 -20 കരിയർ ഗൈഡൻസ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ ഫ്ളവറിങ്ങ് ദ്വിദിന ക്യാമ്പ് കോഴിക്കോട് ജില്ലയിൽ സപ്തമ്പർ 21, 22 തിയ്യതികളിൽ ചേവായൂരിലെ സിജി (CIGI) ഓഡിറ്റോറിയത്തിൽ വെച്ച് നടക്കകയാണ്. കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും SCERT ഡയരക്ടറുമായ ഡോ. ജെ. പ്രസാദ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം 21 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും. ന്യൂനപക്ഷ ക്ഷേമ ഡയരക്ടർ ഡോ. എ.ബി.മൊയ്തീൻ […]

Trending

ക്യാമ്പസ് റേഡിയോ ആരംഭിച്ചു

  • 20th September 2019
  • 0 Comments

കുന്ദമംഗലം; പടനിലം ഫെയ്സ് ഇൻറർ നാഷണൽ സ്കൂളിൽ ഫെയ്‌സ് ബീറ്റ്‌സ് എഫ് എം ക്യാമ്പസ് റേഡിയോ ആരംഭിച്ചു. റേഡിയോ അവതാരകൻ അബ്ദുൽ മാജിദ് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ പി.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ അഡ്വ. വി.പി.എ. സിദ്ധീക്ക് ഉദ്ഘാടനം ചെയ്തു. സംവാദങ്ങൾ, ഗാനങ്ങൾ, ക്വിസ്, പേർസണൽ ഇന്റർവ്യൂ, പബ്ലിക് ഇന്റർവ്യൂ, ടേബിൾ ടോക്ക് , ടോക്ക് ഷോ, ന്യൂസ് റീഡിങ്, ലീഡേഴ്സ് മീറ്റ്, സെമിനാർ, വ്ലോഗ്ഗിങ് , ബ്ലോഗിങ്ങ് , പ്രോഡക്റ്റ് ലോഞ്ചിങ്, റിയാലിറ്റി ഷോ, […]

Local

തീരദേശ ശുചീകരണദിനം : 21 -ന് സൗത്ത് ബീച്ച് ശുചീകരണമടക്കമുളള പരിപാടികൾ

  • 19th September 2019
  • 0 Comments

  കോഴിക്കോട്;  അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിവസമായ സെപ്തംബര്‍ 21 വിവിധ പരിപാടികളോടെ ജില്ലയിൽ  ആചരിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍  കോസ്റ്റല്‍ റിസര്‍ച്ചിന്റെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട്  സൗത്ത്ബീച്ച് ശുചീകരണമടക്കമുള്ള പരിപാടികള്‍ സെപ്തംബര്‍ 21-ന് ജില്ലാ ഭരണകൂടവും കോർപ്പറേഷനും നടപ്പാക്കുന്നത്. രാവിലെ 8 ന്  ആരംഭിക്കുന്ന ശുചീകരണം നാഷണല്‍ സെന്റര്‍ ഫോര്‍  കോസ്റ്റല്‍ റിസര്‍ച്ചിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ക്ളീന്‍ ബീച്ച് മിഷന്റെയും സന്നദ്ധസംഘടനകളുടെയും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നടപ്പാക്കുക. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ […]

Local

സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം

  • 19th September 2019
  • 0 Comments

കട്ടാങ്ങൽ : സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.പി.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് എസ് പി മധുസൂദനൻ നായർ, ഇൻസാഫ് പതിമംഗലം എന്നിവർ സംസാരിച്ചു. മൊയ്തീൻ ചാത്തമംഗലം സ്വാഗതവും ഉമ്മർ […]

News

ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് വെള്ളിയാഴ്ച നാടിന് സമര്‍പിക്കും

  • 19th September 2019
  • 0 Comments

മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ പാണക്കാട് പണികഴിച്ച ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആന്റ് മള്‍ട്ടി ഫെയ്സ്ഡ് ട്രൈനിംഗ് സെന്റര്‍ ഉദ്ഘാടനം സപ്തംബര്‍ 20 ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും. വിദ്യാഭ്യാസത്തിലൂടെ വളരുകയും അസ്തിത്വ പ്രതിസന്ധി മറികടക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി പാണക്കാട് ആസ്ഥാനമായി മികവിന്റെ കേന്ദ്രമായാണ് ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് ആരംഭിച്ചത്. പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും […]

Kerala

കോഴിക്കോട് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്ന് ബുള്ളറ്റ് മോഷണം പോയി

  • 19th September 2019
  • 0 Comments

കോഴിക്കോട്: കോഴിക്കോട്ടെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്ന് ബുള്ളറ്റ് മോഷണം നടത്തി. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്ലൂമൗണ്ടൈന്‍ ഓട്ടോ ഷോറൂമിലാണ് മോഷണം നടന്നത്. ഇന്ന് ലോഞ്ച് ചെയ്യാന്‍ വെച്ചിരുന്ന പുതിയ മോഡലായ ക്ലാസിക് 350 എക്‌സ് ബ്ലാക് ആണ് മോഷണം പോയത്. 1.6 ലക്ഷം രൂപ വിലവരുന്ന ബൈക്കിനോടപ്പം പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യത്തില്‍ തൊപ്പി തലയില്‍ വെച്ച പാന്റും ടീഷര്‍ട്ടും ധരിച്ച […]

Kerala

ഓണം ബമ്പര്‍: ആലപ്പുഴ കായംകുളത്ത് ഏജന്‍റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റിന്

  • 19th September 2019
  • 0 Comments

ഓണം ബമ്പര്‍ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 12 കോടി ടിഎം 160869ന്. ആലപ്പുഴ കായംകുളത്ത് ഏജന്‍റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. സംസ്ഥാന സർക്കാറിന്‍റെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത് വച്ച് നറുക്കെടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ […]

information Local

പി.എസ്.സി പരീക്ഷ : സൗജന്യ തീവ്ര പരീക്ഷാ പരിശീലനം

  • 19th September 2019
  • 0 Comments

 നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍  സിവില്‍ സ്റ്റേഷനിലെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ഫോര്‍ എസ്.സി./ എസ്.റ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബറില്‍  പട്ടികജാതി/ ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി പി.എസ്.സി  -സൗജന്യ തീവ്ര പരീക്ഷാ പരിശീലനം നടത്തും. എസ്.എസ്.എല്‍.സി യോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 നകം സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി നിശ്ചിത […]

error: Protected Content !!