Kerala News

പാസ്‌വേഡ് ഫ്ലവറിങ്ങ് ക്യാമ്പ്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നടക്കുന്ന പാസ് വേഡ് 2019 -20 കരിയർ ഗൈഡൻസ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ ഫ്ളവറിങ്ങ് ദ്വിദിന ക്യാമ്പ് കോഴിക്കോട് ജില്ലയിൽ സപ്തമ്പർ 21, 22 തിയ്യതികളിൽ ചേവായൂരിലെ സിജി (CIGI) ഓഡിറ്റോറിയത്തിൽ വെച്ച് നടക്കകയാണ്. കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും SCERT ഡയരക്ടറുമായ ഡോ. ജെ. പ്രസാദ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം 21 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും.

ന്യൂനപക്ഷ ക്ഷേമ ഡയരക്ടർ ഡോ. എ.ബി.മൊയ്തീൻ കൂട്ടി അധ്യക്ഷത വഹിക്കും. വിദ്യാർത്ഥികളുമായുള്ള ഇന്റർ ആക്ടീവ് സെഷനിൽ ബഹു. ജില്ലാ കളക്ടർ സാംബശിവറാവു സംബന്ധിക്കും. ആഗസ്ത് മാസത്തിൽ സ്കൂൾ തലത്തിൽ നടന്ന ട്യൂണിംഗ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നൂറ് പേരാണ് ക്യാമ്പിൽ പങ്കെടുക്കുക.

കരിയർ പ്ലാനിങ്ങും ലക്ഷ്യനിർണയവും, പ0ന ഗവേഷണം പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും സെൻട്രൽ യൂണിവേഴ്സിറ്റികളിലും, ഉന്നത കേന്ദ്ര-സംസ്ഥാന തൊഴിൽ മേഖലകളും എൻറർ പ്രണർഷിപ്പും, പ0ന ഗവേഷണ ശാലയിലെ പുതിയ മാറ്റങ്ങൾ, ഇന്റർനെറ്റ് – IT സാധ്യതകൾ തുടങ്ങിയ സെഷനുകൾ വി്ദഗ്ദർ കൈകാര്യം ചെയ്യും. 12 ക്യാമ്പുകളിൽ നിന്നമായി 120 മികച്ച വിദ്യാർത്ഥികളെയാണ് സംസ്ഥാന തലത്തിൽ അടുത്ത ഘട്ടമായ ‘എക്സ്പ്ലോറിങ്ങ് ഇന്ത്യ’ ,യിലേക്ക് തെരഞ്ഞെടുക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!